ഗണപതി ക്ഷേത്രത്തിലെ കംഫര്‍ട്ട് സ്​റ്റേഷൻ ലേലത്തിനിടെ മുനിസിപ്പൽ കൗണ്‍സിലര്‍ക്ക് മർദനം

കൊട്ടാരക്കര: ഗണപതി ക്ഷേത്രത്തിലെ കംഫർട്ട് സ്‌റ്റേഷ​െൻറ നടത്തിപ്പുമായി ബന്ധപ്പെട്ട ലേലത്തിനിടയിൽ നഗരസഭ കൗൺസിലർക്ക് മർദനമേറ്റതായി പരാതി. വെള്ളിയാഴ്ച രാവിലെ നടന്ന ലേലത്തിനിടയിലുണ്ടായ തര്‍ക്കത്തില്‍ പഴയതെരുവ് കൗണ്‍സിലര്‍ സ്നേഹാലയത്തിൽ അജിത്ത് കുമാറിനാണ് (അജയകുമാർ, 47) മര്‍ദനമേറ്റത്. ഇദ്ദേഹം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പത്തോടെ ദേവസ്വം ബോര്‍ഡി​െൻറ അസി. കമീഷണര്‍ ഓഫിസിലാണ് ലേലനടപടികള്‍ തുടങ്ങിയത്. അജിത്ത്കുമാറടക്കം ഏഴ് പേരായിരുന്നു എത്തിയത്. ഗണപതി അമ്പലത്തിന് സമീപത്തുള്ള ദേവസ്വം ബോര്‍ഡി​െൻറ അധീനതയിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണെന്നും അത് വൃത്തിയാക്കിയിട്ട് ലേലനടപടി നടത്തിയാല്‍ മതിയെന്നും അജിത്ത്കുമാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പരാതി വന്നതോടെ 14ലിലേക്ക് ലേലം മാറ്റുകയായിരുന്നു. ഇതോടെ നിലവില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തുന്ന വ്യക്തിയും കുറച്ച് പേരും ചേര്‍ന്ന് ലേലത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മർദിക്കുകയായിരുെന്നന്നാണ് അജിത്ത്കുമാർ പൊലീസിന് മൊഴിനല്‍കിയിട്ടുള്ളത്. ലേലത്തില്‍ പങ്കെടുക്കാനെത്തിയ മറ്റൊരു വ്യക്തിക്കും മർദനമേറ്റതായി പറയുന്നുണ്ട്. നഗരസഭയിലെ സി.പി.എം പ്രതിനിധിയാണ് അജിത്ത്കുമാർ. സംഘ്പരിവാർ പ്രവർത്തകരാണ് മർദനത്തിന് പിന്നിലെന്ന് അജിത്ത്കുമാർ ആരോപിക്കുന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.