ഹിന്ദ്​ലാബ്സിൽ സൗജന്യ പ്രമേഹനിർണയ ക്യാമ്പ്​ 14ന്

തിരുവനന്തപുരം: എച്ച്.എൽ.എൽ ലൈഫ് കെയറി​െൻറ കീഴിൽ തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം ട്രിഡ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഹിന്ദ്ലാബ്സിൽ ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് സൗജന്യ പ്രമേഹ രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കും. നവംബർ 14 ന് രാവിലെ എട്ട് മുതൽ നടക്കുന്ന ക്യാമ്പിന് പ്രമേഹരോഗ വിദഗ്ധൻ ഡോ. ദിനേശ് പ്രഭു നേതൃത്വംനൽകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, കൊളസ്േട്രാൾ, ബോഡി മാസ് ഇൻഡക്സ് പരിശോധനകളും ഡയറ്റ് കൗൺസലിങ്ങും സൗജന്യമായിരിക്കും. ഡോക്ടർ നിർദേശിക്കുന്നവർക്ക് സൗജന്യ ഇ.സി.ജി പരിശോധന നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറുപേർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. രജിസ്േട്രഷനും വിശദവിവരങ്ങൾക്കും ഫോൺ: 9400027969, 0471 2443445.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.