നിര്‍മല്‍ കൃഷ്ണ നിക്ഷേപതട്ടിപ്പ്; നിര്‍മലനെയും ബിനാമികളെയും അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട്​ സായാഹ്ന ധര്‍ണ നടത്തി

പാറശ്ശാല: ആയിരക്കണക്കിനാളുകളുടെ നിക്ഷേപം തട്ടിയെടുത്ത നിര്‍മല്‍ കൃഷ്ണ ബാങ്ക് ഉടമ നിര്‍മലനെയും ബിനാമികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലി​െൻറ നേതൃത്വത്തില്‍ പാറശ്ശാലയില്‍ സായാഹ്ന ധര്‍ണ നടത്തി. സായാഹ്ന ധര്‍ണയിലേക്ക് എല്ലാ രാഷ്ട്രീയ സംഘടനകളെയും ക്ഷണിച്ചിരുെന്നങ്കിലും കോണ്‍ഗ്രസ് വിട്ടുനിന്നു. കൊടും കുറ്റവാളികളെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയ ചരിത്രമുള്ള കേരള പൊലീസിന് നിർമലനെ പിടികൂടാൻ കഴിയുന്നിെല്ലന്നത് വിശ്വസനീയമെല്ലന്ന് ധർണ ഉദഘാടനം ചെയ്ത ബി.ജെ.പി മണ്ഡലം പ്രസിഡൻറ് കൊല്ലയില്‍ അജിത്ത് പറഞ്ഞു. സി.പി.എമ്മിനെ പ്രതിനിധീകരിച്ച് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. സതീഷ്, ബി.ജെ.പി പാറശ്ശാല നിയോജകമണ്ഡലം സെക്രട്ടറി മണികണ്ഠന്‍, കർമസമിതി അധ്യക്ഷന്‍ ബാഹുലേയന്‍ തുടങ്ങിയവര്‍ സായാഹ്ന ധര്‍ണയില്‍ പങ്കെടുത്തു. ധര്‍ണക്ക് മുന്നോടിയായി നിക്ഷേപകരുടെ നേതൃത്വത്തില്‍ പാറശ്ശാലയില്‍ പ്രകടനം നടത്തി. ധര്‍ണയില്‍ മുന്‍മന്ത്രിയെ പിടികൂടണമെന്ന് രേഖപ്പെടുത്തിയ ഫ്ലക്സ് പ്രദര്‍ശിപ്പിച്ചതിനാലാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നത്. ആക്ഷൻ കൗൺസിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. തുടര്‍ന്ന് നിർമലനെ സഹായിക്കുന്ന എല്‍.ഡി.എഫ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസി​െൻറ നേതൃത്വത്തില്‍ പാറശ്ശാലയില്‍ പ്രകടനം നടത്തി. കെ.പി.സി.സി സെക്രട്ടറി ആര്‍. വത്സലന്‍, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കൊല്ലിയോട് സത്യനേശന്‍, പാറശ്ശാല ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.