must അതിർത്തി തർക്കം: ഇന്ത്യ^ചൈന ഉന്നതതല ചർച്ച ഡിസംബറിൽ

must അതിർത്തി തർക്കം: ഇന്ത്യ-ചൈന ഉന്നതതല ചർച്ച ഡിസംബറിൽ ബെയ്ജിങ്: അതിർത്തി തർക്കവും ഉഭയകക്ഷി വിഷയങ്ങളും ചർച്ച ചെയ്യാൻ ഡിസംബറിൽ ഇന്ത്യയും ചൈനയും ഉന്നതതല യോഗം ചേരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് സ്റ്റേറ്റ് കൗൺസിലർ യാങ് ജീച്ചിയുമാണ് ഇരുരാജ്യങ്ങളെയും പ്രതിനിധാനംചെയ്യുക. ദോക്ലാം സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും ഇതാദ്യമായാണ് അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഉന്നതതല ചർച്ച നടത്തുന്നത്. ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധികളുടെ 20ാമത് കൂടിക്കാഴ്ചയിലാണ് അതിർത്തി വിഷയം ചർച്ചയാവുകയെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹ്വാ ച്യുനിങ് പറഞ്ഞു. ഇതോടൊപ്പം ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയും നടക്കും. രണ്ടു ചർച്ചകളും ഡിസംബറിൽ ന്യൂഡൽഹിയിലായിരിക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.