ശിശുക്ഷേമ സമിതിയുടെ വർണോത്സവം സമാപിച്ചു

തിരുവനന്തപുരം: ശിശുദിനത്തി​െൻറ ഭാഗമായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച കലാമത്സരങ്ങൾ 'വർണോത്സവം -2017' സമാപിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. സമിതി വൈസ് പ്രസിഡൻറ് അഴിക്കോടൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.പി. ദീപക് സ്വാഗതം പറഞ്ഞു. ട്രഷറർ രാധാകൃഷ്ണൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ആർ. രാജു, ജില്ല ശിശുക്ഷേമ സമിതി ട്രഷറർ അരുൺ ഗോപി, യുവജന യൂത്ത് ബോർഡ് കോഓഡിേനറ്റർ എം. റൺദീഷ് എന്നിവർ പെങ്കടുത്തു. ബാലപ്രതിഭയായി കെ. അക്ഷിത്, അജിത്ത് (ഡോ. ജി.ആർ പബ്ലിക് സ്കൂൾ നെയ്യാറ്റിൻകര) എന്നിവരെയും ബാലതിലകമായി പി.എം. ദേവാനന്ദയെയും (സ്കൂൾ ഒാഫ് ഗുഡ് ഷെപ്പേഡ്, ആക്കുളം) തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.