ലോഗോ പ്രകാശനം

തിരുവനന്തപുരം: മീറ്റപ് കേരള എൻറർപ്രണേഴ്സ് ആൻഡ് സ്റ്റാർട്ടപ് മീറ്ററി​െൻറ ആദ്യ എഡിഷൻ തിരുവനന്തപുരത്ത് സമാപിച്ചു. കേരള ഫിനാൻഷ്യൽ കോർപറേഷ​െൻറ സഹകരണത്തോടെ നടന്ന പരിപാടിയിൽ വിവിധമേഖലകളിലെ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. കേരള സ്റ്റാർട്ടപ് മിഷൻ മുൻ സി.ഇ.ഒ ഡോ. കെ.സി. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. മീറ്റപ് കേരളയുടെ ലോഗോ എയർട്രാവൽ എൻറർപ്രൈസസ് മാനേജിങ് ഡയറക്ടർ ഡോ. ഇ.എം. നജീബും റിലേഷൻസ് മീഡിയ മാനേജിങ് ഡയറക്ടർ എൻ. നിഖിലും ചേർന്ന് പ്രകാശനം ചെയ്തു. ബി.എസ്.എൻ.എൽ കേരള സർക്കിൾ ജനറൽ മാനേജർ ഡോ. എസ്. ജ്യോതി ശങ്കർ, ട്രിനിറ്റി കോളജ് ഒാഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. അരുൺ സുരേന്ദ്രൻ, യൂനിയൻ ബാങ്ക് സീനിയർ ടെക്നിക്കൽ മാനേജർ വി.കെ. ആദർശ്, ഡിജിറ്റൽ മാർക്കറ്റിങ് ട്രെയിനർ ജസ്ലി എ.എൽ, വ്യവസായസംരംഭകനായ ഡോ. ജെ. രാജ് മോഹൻപിള്ള, ഡോ. സജീദാസ്, മീറ്റപ് കേരള ഡയറക്ടർ പ്രജോദ് കടയ്ക്കൽ, സ്റ്റാർട്ടപ് സംരംഭകരായ ഹരീഷ്. എ.എസ്, ഷാൻ എം. ഹനീഫ്, ഗീതു ശിവകുമാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.