സ്മാർട്ട് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്തു

നെയ്യാറ്റിൻകര: പരശുവയ്ക്കലിലും അയ്ങ്കാമത്തും . സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. എം.എൽ.എയുടെ തനത് വികസന ഫണ്ട് ഉപയോഗിച്ചാണ് അയ്ങ്കാമം ഗവ. എൽ.പി.എസിലും പരശുവയ്ക്കൽ ഗവ. എൽ.പി.എ.സിലും സ്മാർട്ട് ക്ലാസ് മുറികൾ സ്ഥാപിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ്. സുരേഷ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സ്മിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. നിർമലകുമാരി, സതീഷ്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. സെയ്യദലി, അംഗങ്ങളായ എസ്.സുരേഷ്, ടി.ആർ. സാവിത്രി കുമാരി, ബി.ആർ.സി ട്രെയിനർ എ.എസ്. മൻസൂർ എന്നിവർ സംസാരിച്ചു. പരശുവയ്ക്കലിൽ പ്രഥമാധ്യാപിക ഗ്ലോറി സ്റ്റെല്ല സ്വാഗതവും ആർ. സുരേഷ് നന്ദിയും പറഞ്ഞു. അയ്ങ്കാമത്ത് പ്രഥമാധ്യാപിക എസ്. പ്രഭ സ്വാഗതവും ജയകുമാർ നന്ദിയും പറഞ്ഞു. ചിത്രവിവരണം അയ്ങ്കാമം ഗവ. എൽ.പി.എ.സിലെ സ്മാർട്ട് ക്ലാസ് റൂം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.