അപകടക്കെണിയായി മണക്കാട് റോഡ്

തിരുവനന്തപുരം: യാത്രക്കാരെ അപകടക്കെണിയൊരുക്കി വീഴ്ത്താൻ പൊട്ടിത്തകർന്ന സ്ലാബുകളും -മാലിന്യം നിറഞ്ഞ ഓടകളുമായി മണക്കാട് റോഡ്. മണക്കാട് ജങ്ഷനിൽനിന്ന് മണക്കാട് സ്കൂളിന് മുന്നിലൂടെ പോകുന്ന ഓടയാണ് അപകടക്കെണിയാകുന്നത്. ഓടക്ക് മുകളിലെ സ്ലാബുകൾ പലയിടത്തും തകർന്നിട്ട് മാസങ്ങളായി. തകർന്ന ഭാഗത്തെ കുഴികളും തകർന്ന സ്ലാബി​െൻറ കമ്പികളും അപകടമുണ്ടാക്കുന്ന അവസ്ഥയിലാണ്. കാൽ സ്ലാബിനിടയിൽ കുടുങ്ങി അപകടസാധ്യത ഏറെയാണ്. ഓട മണൽ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയിലാണ്. മണൽ നീക്കം ചെയ്യാൻ പൊതുമരാമത്ത് തയാറാകാത്തതാണ് ഈ അവസ്ഥക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വളരെ തിരക്കേറിയ റോഡിൽ ഇത് അപകടത്തിനൊപ്പം വെള്ളക്കെട്ടും ഉണ്ടാക്കുന്നു. നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടി എടുക്കുന്നില്ലെന്ന് കൗൺസിലർ സിമി ജ്യോതിഷും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.