കരമനയാറ്റിൽ ചാടിയ അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി

കരമന: അഞ്ചര വയസ്സുകാരനെയും കൊണ്ട് മാതാവ് കരമനയാറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. നാട്ടുകാർ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചക്ക് 12.15നാണ് കരമന സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നുള്ള ആറ്റുകടവിൽ കരമന സ്വദേശി മകനെ ഷോൾ കൊണ്ട് ശരീരത്തോട് ചേർത്തുകെട്ടി ചാടിയത്. സമീപത്ത് ഇറിഗേഷൻ ജോലിചെയ്യുന്നവരും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷിച്ചത്. അവശരായിത്തീർന്ന അമ്മയെയും കുഞ്ഞിനെയും കരമന പൊലീസ് മെഡിക്കൽ കോളജിലെത്തിച്ചു. കുഞ്ഞ് എസ്.എ.ടി ഐ.സി.യുവിലാണ്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.