ഉണ്ണിത്താൻ വധശ്രമം: പു​നരന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു

കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് എസ്.പി എൻ. അബ്ദുൽ റഷീദ് അടക്കം ആറു പ്രതികൾ തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ വി.ബി. ഉണ്ണിത്താൻ വധശ്രമക്കേസിൽ പുനരേന്വഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എൻ. അബ്ദുൽ റഷീദ് അടക്കം ആറു പ്രതികളാണ് കുറ്റപത്രത്തിൽ ഉള്ളത്. പുഞ്ചിരി മഹേഷ്, വി.ആർ. ആനന്ദ്, എസ്. ഷഫീഖ്, ഡിവൈ.എസ്.പി. എം. സന്തോഷ് നായർ, എൻ. അബ്ദുൽ റഷീദ്, ആർ. സന്തോഷ് കുമാർ എന്നിവരാണ് പ്രതികൾ. വധശ്രമം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന തുടങ്ങി ഇന്ത്യൻ ശിക്ഷ നിയമത്തിലെ 307, 120(B), 201,326 എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 200 പേജ് അടങ്ങുന്ന കുറ്റപത്രത്തിൽ 174 സാക്ഷികളും 148 രേഖകളും ഉണ്ട്. അേന്വഷണ ഉദ്യോഗസ്ഥനായ കെ.ജെ. ഡാർവിനാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. 2011 ഏപ്രിൽ 16ന് രാത്രി 9.40നാണ് ശാസ്താംകോട്ട ജങ്ഷനിൽ ബസിറങ്ങി നടക്കവെ ഉണ്ണിത്താനെ ഹാപ്പി രാജേഷ്, മഹേഷ്, ആനന്ദ്, ഷഫീഖ് എന്നിവർ ചേർന്ന് ആക്രമിച്ചത്. ഇരുമ്പുവടികൊണ്ടുള്ള ആക്രമണത്തിൽ ഉണ്ണിത്താൻ പരിക്കേറ്റ് വീണു. തുടർന്ന് ആക്രമണം നടത്തിയ പ്രതികൾ രണ്ട് ബൈക്കുകളിലായി സംഭവ സ്ഥലത്തുനിന്ന് കടന്നു. ഡിവൈ.എസ്.പി അബ്ദുൽ റഷീദ് ഉൾപ്പെടെ ചിലർ കൊല്ലം ഗവ. െഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് നടത്തി വരുന്ന അനാശാസ്യ പ്രവൃത്തികളിലേർപ്പെട്ടതായും റഷീദി​െൻറ ഒത്താശയോടെ കുണ്ടറ കഞ്ഞിരോട്ടം തടാകം നികത്തി റിസോർട്ട് നിർമിക്കുന്നതായും ഉണ്ണിത്താൻ പത്രവാർത്ത നൽകിയതാണ് ആക്രമണത്തിനു കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. റഷീദി​െൻറ സുഹൃത്തായിരുന്ന കെണ്ടയ്നർ സന്തോഷ് മുഖേനയാണ് ഉണ്ണിത്താനെ വകവരുത്താൻ ഹാപ്പി രാജേഷിനെയും സംഘത്തെയും ഏൽപിച്ചത്. 2011ൽ നടന്ന സംഭവത്തിൽ സി.ബി.ഐ അന്വേഷണം പൂർത്തിയാക്കി 2012ൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. അേന്വഷണം ശരിയായി നടത്താതെ പ്രതികളെ സഹായിക്കുകയാണ് സി.ബി.ഐ. ചെയ്തത്. കേസിൽ പുനരേന്വഷണം ആവശ്യപ്പെട്ട് ഉണ്ണിത്താൻ ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കേസിൽ പുനരേന്വഷണം നടത്താൻ ഹൈകോടതി ഉത്തരവിട്ടു. ആദ്യം സമർപ്പിച്ചിരുന്ന കുറ്റപത്രത്തിൽ ഡിവൈ.എസ്.പി സന്തോഷ് നായർ, എസ്.പി. അബ്ദുൽ റഷീദ് അടക്കം അഞ്ചു പ്രതികളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ സമർപ്പിച്ച കുറ്റപത്രത്തിൽ സന്തോഷ് നായരുടെ അളിയനും വ്യവസായിയുമായ ഓച്ചിറ സ്വദേശി ആർ.സന്തോഷ് കുമാറും ഗൂഢാലോചനയിലുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.