തിരുവനന്തപുരം നഗരസഭയിൽ വിജിലൻസ്​ പരി​ശോധന: കെട്ടിടനിർമാണ പെർമിറ്റുകളുടെ വിതരണത്തിൽ വ്യാപക ക്രമക്കേട്​

തിരുവനന്തപുരം: നഗരസഭ കെട്ടിട നിർമാണ വിഭാഗത്തിലും കുടപ്പനക്കുന്ന് സോണൽ ഓഫിസിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഗ്രീൻ ബെൽറ്റിൽ ഫ്ലാറ്റ് ഉൾപ്പെടെയുള്ള കെട്ടിട നിർമാണങ്ങൾക്ക് ടൗൺ പ്ലാനറിൽനിന്ന് അനുമതി വാങ്ങാതെ പെർമിറ്റുകൾ വിതരണം നടത്തുന്നതായും സേവനാവകാശനിയമപ്രകാരമുള്ള സമയപരിധി കഴിഞ്ഞിട്ടും പെർമിറ്റുകൾ വിതരണം നടത്താതെ കെട്ടിക്കിടക്കുന്നതായും കണ്ടെത്തി. നിയമപ്രകാരമുള്ള രജിസ്റ്ററുകൾ കൃത്യമായി പരിപാലിക്കുന്നിെല്ലന്ന സുപ്രധാന കണ്ടെത്തലാണ് പരിശോധനയിലുണ്ടായത്. 2007-ൽ നിർമിതി കേന്ദ്രത്തിന് നൽകിയ 66,54,228 രൂപ നഗരസഭ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും നാളിതുവരെ തിരിച്ചടച്ചിട്ടില്ലെന്നും കെണ്ടത്തിയിട്ടുണ്ട്. തിരുവനന്തപുരം നഗരസഭയിൽ കെട്ടിട നിർമാണ പെർമിറ്റുകൾ അനുവദിക്കുന്നതിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ആ സാഹചര്യത്തിലാണ് തിരുവനന്തപുരം വിജിലൻസ് യൂനിറ്റ് ഡിവൈ.എസ്.പി മഹേഷി​െൻറ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.