മൺറോതുരുത്തിൽ കനത്ത വേലിയേറ്റം

--ജനജീവിതം നരകതുല്യം; പഞ്ചായത്തി​െൻറ പകുതിയോളം ഭാഗം വെള്ളത്തിൽ മൺറോതുരുത്ത്: കാലം തെറ്റിവന്ന വേലിയേറ്റം മൺറോതുരുത്തിനെ ദുരിതത്തുരുത്താക്കി. മുമ്പില്ലാത്തവിധം കഠിനമാണ് നാല് ദിവസമായി തുടരുന്ന വേലിയേറ്റം. മഴവെള്ളപ്പാച്ചിലും കടലിൽനിന്നുള്ള ഉപ്പുവെള്ളവും ചേർന്ന് രൂക്ഷമായ വെള്ളക്കയറ്റമാണിപ്പോഴുള്ളത്. പൂപ്പാണി, കിടപ്രം തെക്ക്, വടക്ക്, പെരിങ്ങാലം, കൺട്രാംകാണി, നെന്മേനി തെക്ക് വടക്ക് വാർഡുകളിലാണ് വേലിയേറ്റത്തി​െൻറ ദുരിതം കൂടുതൽ. 1500ഓളം വിടുകളിൽ വെള്ളംകയറി. നടവഴികളാകെ വെള്ളക്കെട്ടായത് കാൽനടയാത്രയും ദുരിതത്തിലാക്കി. പുലർച്ചേ മൂന്നോടെ കയറുന്ന വെള്ളം രാവിലെ ഒമ്പതോടെയാണ് ഇറങ്ങുന്നത്. വെള്ളത്തോടൊപ്പം വീടിനുള്ളിൽ കയറുന്ന മാലിന്യങ്ങളും ചളിയും വീടിനുള്ളിൽ അഞ്ഞുകൂടുന്നത് വീട്ടുകാർക്ക് ഏറെ പ്രയാസവും ബുദ്ധിമുട്ടുമാണ് സൃഷ്ടിക്കുന്നത്. എല്ലാവർഷവും ജനുവരി--ഫെബ്രുവരി മാസങ്ങളിലാണ് സാധാരണ വേലിയേറ്റം ഉണ്ടാകുന്നത്. കാലം തെറ്റിവരുന്ന വേലിയേറ്റം കൂടുതൽ രൂക്ഷമായതാണ് പ്രദേശത്തുകാരുടെ ജീവിതംദുരിത പൂർണമാക്കിയത്. വീടുകളിൽ വെള്ളംകയറുന്നതോടെ രാവിലെ സ്കൂളിൽ കുട്ടികളെ വിടുന്നതിനും മുതിർന്നവർക്ക് ജോലിക്ക് പോകുന്നതിനും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. മാറിമാറി വരുന്ന സർക്കാറുകൾ വിവിധസഹായങ്ങളും പാക്കേജുകളും വാഗ്ദാനംചെയ്യുന്നുണ്ടെങ്കിലും മൺറോരുത്തുകരുടെ ദുരിതമകറ്റുന്നതിനുള്ള പ്രായോഗിക നടപടികളൊന്നും ഇതുവരെയും അധികൃതർ സ്വീകരിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.