ദേശീയ പക്ഷി, മൃഗപ്രദർശനം ഇന്നു മുതൽ

--വിസ്മയമാവാൻ 'ദൈവത്തി​െൻറ സ്വന്തം മത്സ്യവും' * ഉദ്ഘാടനം വൈകീട്ട് അഞ്ചിന് കൊല്ലം: ദുഷ്ടലാക്കോടെ ആരെങ്കിലും വീട്ടിൽ കയറി വന്നാൽ സ്ഫടിക ടാങ്കിലെ മത്സ്യം വെള്ളം ഇളക്കി മറിക്കും. നന്മയുടെ പ്രതിരൂപമായി വരുന്നവരുണ്ടെങ്കിൽ സമാധാനമായി നീന്തും. ചൈനക്കാർ ദൈവത്തി​െൻറ സ്വന്തം മത്സ്യമെന്ന് വിളിക്കുന്ന 'അരോണ' എന്ന ഡ്രാഗൺ മത്സ്യം ആശ്രാമത്തെത്തിച്ചു. വെള്ളിയാഴ്ച ആരംഭിക്കുന്ന ദേശീയ പക്ഷി, മൃഗപ്രദർശനത്തിൽ 'അരോണ' സന്ദർശകർക്ക് വിസ്മയകാഴ്ചയാവുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ലോകത്ത് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന മത്സ്യമാണിത്. പച്ച, വെളളി, സ്വർണം, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. ചൈനീസ് ഫെങ്ഷ്യൂയി ശാസ്ത്രമനുസരിച്ച് അരോണ വെള്ളത്തിലുണ്ടാക്കുന്ന ചലനങ്ങൾ ഉൗർജം പ്രസരിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. സ്വയം കുരുതി കൊടുത്ത് അരോണ യജമാനനെ രക്ഷിക്കുന്നുവെന്നാണ് ചൈനക്കാർ ഉറച്ചു വിശ്വസിക്കുന്നത്. അരോണക്കൊപ്പം 50 ഓളം വ്യത്യസ്തയിനം മത്സ്യങ്ങൾ പ്രദർശനത്തിലുണ്ട്. സംസ്ഥാന ഫിഷറീസ് വകുപ്പും സ്വകാര്യ സംരംഭകരുമാണ് മത്സ്യങ്ങളെ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജു അധ്യക്ഷതവഹിക്കും. സർക്കാർ-, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളുടേതായി 350 ഓളം സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്. അരുമ മൃഗങ്ങൾക്കും ഓമനമൃഗങ്ങൾക്കുമായി അരകിലോമീറ്റർ നീളുന്ന പ്രത്യേക പവിലിയനുണ്ട്. സർക്കസ് തത്തകൾ, ഫിഞ്ചുകൾ. ജാവക്കുരുവികൾ, കൊക്കറ്റീലുകൾ, ലോറികൾ തുടങ്ങി വിഖ്യാതരായ പക്ഷികൾക്കൊപ്പം നൂറോളം വരുന്ന നായ് ജനുസ്സുകളും പ്രദർശനത്തിനായി എത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച പ്രദർശനം കാണാനെത്തുന്നവർക്ക് പ്രവേശനം സൗജന്യമാണ്. ശനിയാഴ്ച മുതൽ മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് നിരക്ക്. വിദ്യാലയങ്ങളിൽനിന്ന് അധ്യാപകരോടൊപ്പം എത്തുന്ന വിദ്യാർഥികൾക്ക് പ്രദർശനം സൗജന്യമായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.