ഹാജി സംഗമവും പാസ്​പോര്‍ട്ട് സ്വീകരിക്കലും

കൊല്ലം: ഹാജി സംഗമവും ഹജ്ജ് ഉംറ പഠനക്ലാസും 2018 ഹജ്ജിലേക്കുള്ള പാസ്പോര്‍ട്ട് സ്വീകരിക്കലും ശനിയാഴ്ച നടക്കും. കൊല്ലം വാദി ഹുദയുടെ നേതൃത്വത്തില്‍ കൊല്ലം പള്ളിമുക്ക് കിഴക്കേവിളയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ ഒമ്പത് മുതല്‍ ആരംഭിക്കും. 2018 ഹജ്ജിലേക്കുള്ള പാസ്പോര്‍ട്ട് സ്വീകരിക്കല്‍ എ. ഷാനവാസ്ഖാന്‍ നിര്‍വഹിക്കും. ഹജ്ജ് ഉംറ പഠന ക്ലാസിനും സംശയനിവാരണത്തിനും പെരിങ്ങമല അഷ്‌റഫ് മൗലവി നേതൃത്വംനല്‍കുമെന്ന് ചെയര്‍മാന്‍ വൈ. ഷാജഹാനും ഹജ്ജ് ഉംറ സെല്‍ കൊല്ലം ജില്ല കണ്‍വീനര്‍ കണ്ണാടിയില്‍ നസീറും അറിയിച്ചു. പ്രസ്തുത പരിപാടിയിലേക്ക് എല്ലാ ഹാജിമാരും കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.