കനത്തമഴ: താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ, പട്ടാഴിയിൽ വീട് തകർന്നു

പത്തനാപുരം: കഴിഞ്ഞദിവസം പെയ്ത കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ. ഇടിമിന്നലേറ്റ് പട്ടാഴിയിൽ വീട് തകർന്നു. പുന്നല, ചെല്ലപ്പള്ളി തുടങ്ങിയ ഭാഗങ്ങളില്‍ പൂര്‍ണമായും വെള്ളം കയറി. ഓടകള്‍ നിറഞ്ഞ് പുന്നല ജങ്ഷനിലെ റോഡുകളില്‍ അരമീറ്ററിലധികം വെള്ളംകയറി. ഇതുമൂലം ഈ സ്ഥലങ്ങളിലെ വാഹനഗതാഗതവും നിലച്ചു. റോഡ് നിരപ്പില്‍ ഉണ്ടായിരുന്ന വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളംകയറിയത് കച്ചവടക്കാരെയും ബുദ്ധിമുട്ടിലാക്കി. പുന്നല കളിച്ചംകുളം ഷാഹുൽ ഹമീദി​െൻറ കെട്ടിടവും മതിലും തകർന്നു. സമീപത്തെ കോഴിക്കടയും പൂർണമായും നശിച്ചു. പൂങ്കുളഞ്ഞി ചിറപ്പാട്ട് തോട് കരകവിഞ്ഞൊഴുകിയതിനാൽ ചെല്ലപ്പള്ളി പ്രദേശം ഒറ്റപ്പെട്ടു. രണ്ട് ദിവസമായി പെയ്ത മഴയെ തുടര്‍ന്നാണ് ചിറപ്പാട് തോട്ടിലെ വെള്ളം വർധിച്ചത്. ഇവിടേെക്കത്താന്‍ പാലമോ മറ്റ് മാര്‍ഗങ്ങളോ ഇല്ല. ചിതൽവെട്ടി വഴി വനത്തിലൂടെയും കടശ്ശേരി വനമേഖലയിലൂടെയും മാത്രമേ ഇവിടേെക്കത്താൻ കഴിയൂ. ചെല്ലപ്പള്ളിയിലേക്കുള്ള ആളുകള്‍ ഈ തോടിറങ്ങിയാണ് പോകേണ്ടത്. പട്ടാഴി നടുത്തേരി നെല്ലിക്കാട്ടുമുക്കിൽ ഗോപി വിലാസത്തിൽ കൊച്ചു കുഞ്ഞി​െൻറ വീടിനാണ് മിന്നലിൽ നാശനഷ്ടമുണ്ടായത്. ഓടുകൾ തകർന്ന് ഭിത്തിക്ക് വിള്ളലുണ്ടായി. വയറിങ് കത്തിനശിച്ചു. ഇലക്ട്രിക്ക് ഉപകരണങ്ങൾ നശിച്ചു. സംഭവസമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.