സ്‌കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; രണ്ടുപേർ അറസ്​റ്റിൽ

പോത്തൻകോട്: സ്‌കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ ബീമാപള്ളി പത്തേക്കർ മാലിക് ബിൽഡിങ്ങിൽ ആഷിക് (20), നിലമേൽ ബംഗ്ലാംകുന്ന് ടി.കെ ഹൗസിൽ മുഹമ്മദ് സവിദ് (22) എന്നിവരാണ് പോത്തൻകോട് പൊലീസി​െൻറ പിടിയിലായത്. ലഹരിക്കെതിരെ നടത്തുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായി സ്‌കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ഇവരുടെ പക്കൽനിന്ന് കുട്ടികൾക്ക് വിൽക്കാൻ കൊണ്ടുവന്ന 50 പൊതി കഞ്ചാവ് കണ്ടെടുത്തു. ഇവർ വന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. ഇതരസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ചെറുപൊതികളാക്കി സ്‌കൂളുകളിലും കോളനികളിലും വിൽപന നടത്തുകയാണ് ഇവരുടെ രീതി. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തു. പോത്തൻകോട് സി.ഐ എസ്. ഷാജി, എസ്.ഐമാരായ അശ്വനി, സാജൻ, ശ്രീജിത്ത് പൊലീസുകാരായ അരുൺ, മനു, ആൽബിൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.