വിദ്വേഷത്തെയും വംശീയതയെയും കവിതകൊണ്ട് പ്രതിരോധിക്കണം ^മുഖ്യമന്ത്രി

വിദ്വേഷത്തെയും വംശീയതയെയും കവിതകൊണ്ട് പ്രതിരോധിക്കണം -മുഖ്യമന്ത്രി തിരുവനന്തപുരം: വിദ്വേഷത്തിനും വംശീയ യാഥാസ്ഥിതിക്കുമെതിരെ കവിതകൊണ്ട് പ്രതിരോധം തീർക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാരത് ഭവനിൽ സംഘടിപ്പിക്കുന്ന 11-ാമത് അന്താരാഷ്ട്ര കാവ്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ഇടുങ്ങിയ ചിന്തകൾക്കും വിവേചനങ്ങൾക്കുമെതിരെ വെളിച്ചം കാട്ടാൻ കവിതക്കും സാഹിത്യത്തിനുമാകും. ഇൗ കാലഘട്ടത്തിൽ ഏറെ പ്രസക്തമായ ആശയമാണ് കാവ്യോത്സവം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കലയ്ക്കും സാഹിത്യത്തിനും പിന്തുണയേകുന്ന മഹത്തായ പാരമ്പര്യമാണ് കേരളത്തിനുള്ളതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കവിയും റാസ ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റിയുമായ അശോക് വാജ്പേയ് പറഞ്ഞു. എഴുത്തുകാരായ അറ്റോൽ ബെഹ്റാമൊഗ്ളു (തുർക്കി), ഡോറിസ് കരേവ (എസ്റ്റോണിയ), ബാസ് ക്വാക്മാൻ (നെതർലൻഡ്സ്), ഫെസ്റ്റിവൽ ഡയറക്ടർ രതി സക്സേന, പ്രഭാവർമ, ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ സംസാരിച്ചു. ഒ.എൻ.വി. കുറുപ്പിന് ആദരമർപ്പിച്ച് സംഘടിപ്പിച്ച സെഷനിൽ സുഗതകുമാരി അനുസ്മരണ പ്രഭാഷണം നടത്തി. ഒ.എൻ.വി കവിതകളെ അധികരിച്ച് ബി.ഡി. ദത്ത​െൻറ കാർട്ടൂൺ വരയും നടന്നു. ചെമ്പഴന്തി എസ്.എൻ കോളജിലും യൂനിവേഴ്സിറ്റി കോളജിലും നടന്ന സെഷനുകളിലും പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന 'പൊയട്രി ഫോർ ഫ്രീഡം ഓഫ് സോൾ' എന്ന പരിപാടിയിലും ലോകഭാഷകളെ പ്രതിനിധീകരിച്ച് കവികൾ പങ്കെടുത്തു. തലസ്ഥാനത്തെ വിവിധ വേദികളിലായി നടക്കുന്ന കാവ്യോത്സവം 12ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.