തോമസ് ​ചാണ്ടിയുടെ കാര്യത്തിൽ ദിവസങ്ങൾക്കുള്ളിൽ തീരുമാനം സി.പി.എം, സി.പി.​െഎ യോഗങ്ങൾ ഇന്ന്​

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ വിവാദത്തിൽ ദിവസങ്ങൾക്കുള്ളിൽ തീരുമാനമുണ്ടാകുമെന്ന് സൂചന. ഭൂമി കൈയേറ്റം സംബന്ധിച്ച ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ എ.ജിയുടെ നിയമോപദേശം ദിവസങ്ങൾക്കുള്ളിൽ ലഭിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. എത്രയുംപെെട്ടന്ന് നിയമോപദേശം ലഭ്യമാക്കണമെന്ന ആവശ്യം സി.പി.െഎയും മുന്നോട്ട് െവച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ അടുത്ത ബുധനാഴ്ചക്കകം തോമസ് ചാണ്ടി വിഷയത്തിൽ തീരുമാനമുണ്ടാകുമെന്നാണ് എൽ.ഡി.എഫ് വൃത്തങ്ങൾ പറയുന്നത്. വെള്ളിയാഴ്ച ചേരുന്ന സി.പി.െഎ എക്സിക്യൂട്ടിവ് തോമസ് ചാണ്ടി വിഷയം സജീവമായി ചർച്ചചെയ്യും. വിഷയത്തിൽ റവന്യൂ വകുപ്പിനെ നോക്കുകുത്തിയാക്കുന്ന നടപടികൾ അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് സി.പി.െഎ മുഖ്യമന്ത്രിയോട് ഇതുസംബന്ധിച്ച കാര്യങ്ങൾ രേഖാമൂലം റവന്യൂ മന്ത്രി ആവശ്യപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞും നടപടിയുണ്ടാകാത്തതിൽ സി.പി.െഎക്ക് അതൃപ്തിയുണ്ട്. സി.പി.െഎ മുഖപത്രമായ ജനയുഗത്തിൽ തോമസ് ചാണ്ടിയുടെ സ്ഥാപനത്തി​െൻറ പരസ്യം വന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ത​െൻറ മുൻ നിലപാടിൽനിന്ന് പിന്നാക്കംേപായി. നിയമോപദേശം ലഭിച്ചാലുടൻ നടപടിയെന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്. വിഷയത്തിൽ ഇതുവരെ പരസ്യപ്രസ്താവന നടത്താത്ത മുഖ്യമന്ത്രി പിണറായി വിജയനും സമ്മർദത്തിലാണ്. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിലും ശനി, ഞായർ ദിവസങ്ങളിൽ ചേരുന്ന സംസ്ഥാനസമിതിയിലും ചാണ്ടി വിഷയം ശക്തമായി ഉയരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.