സൂക്ഷിക്കാൻ ഇടമില്ല; നോട്ടടിക്ക്​ റിസർവ്​ ബാങ്ക്​ നിയന്ത്രണം

മുംബൈ: പണം സൂക്ഷിക്കാൻ ഇടമില്ലാത്തതിനെ തുടർന്ന് പുതിയ നോട്ടുകൾ അച്ചടിക്കുന്നതിൽ റിസർവ് ബാങ്ക് നിയന്ത്രണത്തിൽ. ഇൗ സാമ്പത്തികവർഷം 2100 കോടി പുതിയ നോട്ടുകൾ അച്ചടിച്ചാൽ മതിയെന്നാണ് പ്രസുകൾക്കുള്ള റിസർവ് ബാങ്കി‍​െൻറ നിർദേശം. കഴിഞ്ഞ സാമ്പത്തികവർഷം പുതിയ 500, 2000, 200, 50 രൂപ നോട്ടുകളടക്കം 2800 കോടി നോട്ടുകളായിരുന്നു അച്ചടിച്ചിരുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഏറ്റവും കുറഞ്ഞ അച്ചടിയാണ് ഇൗ വർഷത്തേത്. നോട്ടുകൾ സൂക്ഷിക്കാനുള്ള മുറികളും മറ്റും അസാധുവാക്കിയ 500, 1000 നോട്ടുകളാൽ നിറഞ്ഞതാണത്രെ കാരണം. നോട്ട് നിരോധിച്ചിട്ട് വർഷം ഒന്നു തികഞ്ഞിട്ടും തിരിച്ചെത്തിയ നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുന്നതും നോട്ടുകൾ പരിശോധിക്കുന്നതും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇൗ പ്രക്രിയകൾക്ക് ശേഷമേ പിൻവലിച്ച നോട്ടുകൾ നശിപ്പിക്കുകയുള്ളൂ. ഇതിനിടയിൽ പുതിയത് അച്ചടിക്കാനായി തിരിച്ചെടുത്ത പഴകിയ 1.20 കോടി നോട്ടുകൾ വിപണിയിലേക്ക് തന്നെ തിരിച്ചുവിട്ടിരുന്നു. േനാട്ട് നിരോധനം മൂലമുണ്ടായ ക്ഷാമത്തെ തുടർന്നായിരുന്നു ഇത്. ഇൗ നോട്ടുകൾ വീണ്ടെടുത്ത് പുതിയത് ഇറക്കാൻ റിസർവ് ബാങ്കിന് ഇനിയും സാധിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.