പ്രതിപക്ഷത്തി​േൻറത്​ നിയമവാഴ്​ചയോടുള്ള വെല്ലുവിളി ^കോടിയേരി

പ്രതിപക്ഷത്തിേൻറത് നിയമവാഴ്ചയോടുള്ള വെല്ലുവിളി -കോടിയേരി തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് പ്രതിപക്ഷം അംഗീകരിക്കാത്തത് അവര്‍ക്ക് അനുകൂലമാകാത്തതിനാലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണിത്. രാജ്യത്തിന് മുന്നിൽ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അപമാനത്തിലാക്കുകയാണ് കമീഷ​െൻറ കണ്ടെത്തലുകൾ. രാഷ്ട്രീയപരമായും നിയമപരമായും ധാർമികമായും ദൂരവ്യാപക ഫലമുണ്ടാക്കുന്നതാണ് റിപ്പോർട്ട്. ഉമ്മൻ ചാണ്ടി ഉൾപ്പെടെ രാഷ്ട്രീയക്കാരുടെ തനിനിറമാണ് പുറത്തുവരുന്നത്. പ്രതികളാകാൻ പോകുന്നവരെ രക്ഷിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. േകാൺഗ്രസ് ഹൈകമാൻഡും സോണിയ ഗാന്ധിയും നിലപാട് വ്യക്തമാക്കണം. സോളാര്‍ കമീഷനെ നിയോഗിച്ചത് യു.ഡി.എഫ് ആണ്. റിപ്പോര്‍ട്ട് വന്നപ്പോള്‍ അവര്‍ അംഗീകരിക്കുന്നുമില്ല. ഇതു ശരിയായ നിലപാടല്ലെന്നും കോടിയേരി പറഞ്ഞു. റിപ്പോര്‍ട്ട് ഗൗരവമാണെന്ന് വിലയിരുത്തി കോൺഗ്രസ് നേതാവ് വി.എം. സുധീരന്‍തന്നെ രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം തികച്ചും ബാലിശമാണ്. തങ്ങളുടെ മുഖം വികൃതമായതിനാൽ കണ്ണാടി തല്ലിപ്പൊളിക്കുകയാണ് യു.ഡി.എഫ് ചെയ്യുന്നത്. പ്രതിപക്ഷത്തിരുന്ന തങ്ങൾ അന്ന് ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിെവക്കുകയാണ് കമീഷൻ ചെയ്തിട്ടുള്ളത്. ഇൗ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവർ പൊതുസ്ഥാനങ്ങളിൽനിന്ന് മാറിനിൽക്കണം. രാഷ്ട്രീയരംഗം സംശുദ്ധമാകണമെന്ന് എപ്പോഴും പറയുന്ന ഉമ്മൻ ചാണ്ടി മാറി നിന്നുകൊണ്ട് മാതൃകകാട്ടണം. സോളാർ അഴിമതി റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയതിലൂടെയും തുടർനടപടി കൈക്കൊള്ളുന്നതിലൂടെയും ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് സി.പി.എം പാലിച്ചത്. കമീഷൻ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കണം. കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണം. ഇതിൽ സർക്കാറിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. കമീഷൻ റിപ്പോർട്ടി​െൻറ കാര്യത്തിൽ സർക്കാറിന് മുൻവിധിയോ ധിറുതിയോ ഇല്ലെന്നും കോടിയേരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.