പത്തു കോടിയുടെ ആരോപണത്തിൽ മുഖ്യമന്ത്രി വിശ്വസിക്കുന്നുണ്ടോയെന്ന്​ ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സരിത നായരുടെ മൊഴിയിൽ വിശ്വസിക്കുന്ന മുഖ്യമന്ത്രിയും സി.പി.എമ്മും ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞാൽ പത്തുകോടി രൂപ നൽകാമെന്ന് സി.പി.എം നേതാവ് വാഗ്ദാനം നൽകിയെന്ന അവരുടെ പഴയ ആരോപണം വിശ്വസിക്കുന്നുണ്ടോയെന്ന് ഉമ്മൻ ചാണ്ടി. സോളാർ വിവാദം സംസ്ഥാനത്ത് കത്തിനിൽക്കുേമ്പാഴാണ് ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞാൽ 10 കോടി നൽകാമെന്ന് ആലപ്പുഴയിലെ സി.പി.എം നേതാവ് വാഗ്ദാനം ചെയ്തതായ സരിതയുടെ അഭിമുഖം ഒരു വാരികയിൽ പ്രസിദ്ധീകരിച്ചത്. അവരുടെ വാക്കുകളിൽ വിശ്വാസം ഇല്ലാതിരുന്നതിനാൽ സോളാർ വിഷയം ചൂടുപിടിച്ച സമയമായിട്ടും സി.പി.എമ്മിനെതിരായ പ്രതിരോധത്തിന് താൻ അത് ഉപയോഗിച്ചില്ല. അനുഭവത്തി​െൻറ അടിസ്ഥാനത്തിലാണ് താൻ വിശ്വസിക്കാതിരുന്നത്. അതാണ് താൻ കാട്ടിയ രാഷ്ട്രീയമാന്യത. അന്ന് ഇൗ അഭിമുഖം ഉപയോഗിക്കാൻ ശ്രമിച്ച ഒപ്പമുള്ളവരെ താൻതന്നെ തടയുകയും െചയ്തു. സരിതയുടെ ഇൗ ആരോപണത്തിൽ അഭിപ്രായം എന്താണെന്ന് സി.പി.എമ്മും മുഖ്യമന്ത്രിയും വ്യക്തമാക്കണം. വിശ്വാസ്യതയില്ലാത്ത ഒരാൾ പറയുന്നതിന് പിന്നാലെ പോകേണ്ട പാർട്ടിയാണോ സി.പി.എം എന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. നാലുവർഷമായി സോളാർ വിവാദം തന്നെ വേട്ടയാടിയിട്ടും സമചിത്തത കൈവെടിഞ്ഞിട്ടില്ല. ലൈംഗികമായി താൻ ഉപയോഗിച്ചുവെന്ന് ആക്ഷേപിക്കുന്ന കത്ത് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ചൂണ്ടിക്കാട്ടി താൻ നൽകിയ മാനനഷ്ടക്കേസ് കോടതിയുടെ പരിഗണനയിലാണ്. കത്ത് വന്ന വഴിയും അതി​െൻറ ചെലവും അന്നേ അറിയാം. അന്ന് ബാറുകാർ തനിക്കെതിരെ എന്തെങ്കിലും ഉേണ്ടായെന്ന് തിരക്കിനടക്കുകയായിരുന്നുവല്ലോയെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.