മുട്ടടയിൽ ജനസേവനകേന്ദ്രം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ജനസേവനകേന്ദ്രത്തി​െൻറ മുട്ടട സ​െൻറർ ജല-വിഭവ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോർപറേഷൻ ക്ഷേമകാര്യ സമിതി അധ്യക്ഷ ഗീതാ ഗോപാൽ, കൗൺസിലർ ആർ.എസ്. മായ, ജനസേവനകേന്ദ്രം വട്ടിയൂർക്കാവ് ഡിവിഷനൽ മാനേജർ ടി.ജെ. മാത്യു, ഐശ്വര്യ മാത്യു എന്നിവർ പ്രസംഗിച്ചു. പുഷ്പമേളയിൽ കുറിഞ്ഞിപ്പൂക്കാലം തിരുവനന്തപുരം: നീലക്കുറിഞ്ഞിയുടെ സൗന്ദര്യം ആസ്വദിക്കാൻ ഇനി മൂന്നാറിൽ പോകേണ്ട. കനകക്കുന്നിൽ സംഘടിപ്പിച്ച തിരുവനന്തപുരം പുഷ്പമേളയിലാണ് കുറിഞ്ഞിപ്പൂക്കൾ കാണാൻ അവസരമൊരുങ്ങിയത്. 12 വർഷത്തിൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയും ആറ് വർഷത്തിനിടെ പൂക്കുന്ന കൽക്കുറിഞ്ഞിയും മേളയിൽ കാഴ്ചക്കാർക്കായി വിരിഞ്ഞു. ഏറെ സവിശേഷതകളുള്ള കുറിഞ്ഞിപ്പൂക്കൾ ആദ്യമായിട്ടാണ് തിരുവനന്തപുരം പുഷ്പമേളയിൽ പ്രദർശനത്തിനെത്തുന്നത്. മേള അവസാനിക്കുന്ന 15 വരെ പൂക്കൾ പ്രദർശിപ്പിക്കും. കുറിഞ്ഞിപ്പൂക്കളെ കൂടാതെ വിവിധ രാജ്യങ്ങളിൽനിന്നായി മേളക്ക് എത്തിയ പൂക്കൾ കാഴ്ചക്കാർക്ക് പുതിയദൃശ്യാനുഭവം സമ്മാനിക്കുകയാണ്. മുപ്പതിനായിരം ചതുരശ്ര അടിയിൽ ഒരുക്കിയ ഉദ്യാനവും പൂക്കളിലും പച്ചക്കറികളിലും തീർത്ത ഇൻസ്റ്റലേഷനുകളും മേളക്ക് മാറ്റ്കൂട്ടുന്നു. ടുലിപ്, ഓർക്കിഡ്, റോസ്എന്നിവയുടെ നീണ്ടനിരയും മേളയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ, കട്ട്ഫ്ലവേഴ്സ്ഷോ, ലാൻഡ്സ്കേപ്പിങ് ഷോ എന്നിവയും മേളയിൽ ഉണ്ട് .പൂക്കളാൽ തീർത്ത സെൽഫിപോയിൻറുകൾ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. കലാസന്ധ്യകൾ, നാടൻ മലബാർ ഭക്ഷ്യമേള, പായസമേള, ഗെയിംസ്ഷോ എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 9.30 വരെയാണ് പ്രദർശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.