റിപ്പോര്‍ട്ട് തള്ളുന്നു; അ​േന്വഷണത്തെ ഭയമില്ല ^ഹസൻ *'നിയമസഭയിലെത്തിയത് സരിത റിപ്പോര്‍ട്ട്​'

റിപ്പോര്‍ട്ട് തള്ളുന്നു; അേന്വഷണത്തെ ഭയമില്ല -ഹസൻ *'നിയമസഭയിലെത്തിയത് സരിത റിപ്പോര്‍ട്ട്' തിരുവനന്തപുരം: രാഷ്ട്രീയ പ്രതികാരത്തിനായി തയാറാക്കിയ സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ തുടര്‍നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. റിപ്പോര്‍ട്ട് കോണ്‍ഗ്രസ് തള്ളിക്കളയുന്നു. ഒരു അേന്വഷണത്തെയും പാർട്ടിക്ക് ഭയമില്ല. യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും തകര്‍ക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും ഹസൻ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. റിപ്പോര്‍ട്ട് എന്ന പേരില്‍ സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചത് 'കഥാ സരിതാ സാഗര'മാണ്. സോളാര്‍ തട്ടിപ്പ് അന്വേഷണത്തി​െൻറ പേരിൽ സരിത റിപ്പോര്‍ട്ടാണ് നിയമസഭയിലെത്തിയത്. 21 പേജുള്ള കത്ത് 25 പേജുകളായി വര്‍ധിപ്പിച്ചും ഇക്കിളിപ്പെടുത്തുന്ന വാചകങ്ങള്‍ കോര്‍ത്തിണക്കിയും 'കഥാ സരിതാ സാഗരം' വിപുലപ്പെടുത്താനാണ് ശ്രമിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച കമീഷന്‍ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾത്തന്നെ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലല്ലെന്ന് വ്യക്തമായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അത് രാഷ്ട്രീയപ്രേരിതമായി തയാറാക്കിയതാണെന്ന് കൂടുതല്‍ വ്യക്തമായി. ടേംസ് ഓഫ് റഫറന്‍സില്‍ പറഞ്ഞ ഒരു കാര്യവും കമീഷന്‍ അന്വേഷിച്ചില്ല. ബിജു രാധാകൃഷ്ണ​െൻറ ആദ്യഭാര്യ കൊല്ലപ്പെട്ട സംഭവത്തിലെ 13 കേസുകളെക്കുറിച്ച് ഒരു പരാമര്‍ശവും റിപ്പോർട്ടിൽ ഇല്ല. പ്രതിപക്ഷം ആവശ്യപ്പെടാൻ വിട്ടുപോയ കാര്യങ്ങള്‍ കൂടി കമീഷന്‍ കണ്ടുപിടിച്ച് അന്വേഷണ വിഷയമാക്കിയെന്ന കോടിയേരി ബാലകൃഷ്ണ​െൻറ പ്രസ്താവന രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാക്കുന്നു. ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്യാന്‍ ഇ.പി. ജയരാജന്‍ 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ഇതേ സ്ത്രീ വെളിപ്പെടുത്തിയതും അന്വേഷണ വിധേയമാക്കിയില്ല. സരിത നായരുടെ പരാതിയില്‍ പരാമര്‍ശിച്ച നേതാക്കൾെക്കതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പ്രചാരണം നടത്തിയിട്ടും അവെര വന്‍ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ ജയിപ്പിെച്ചന്നും ഹസൻ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.