സൗജന്യ ആരോഗ്യ ഇൻഷുറൻസ്​ പദ്ധതി: രജിസ്​ട്രേഷൻ 15 വരെ

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാറുകൾ സംയുക്തമായി നടപ്പാക്കുന്ന സൗജന്യ ആരോഗ്യ ചികിത്സ പദ്ധതിയിലേക്ക് 2018-19 വർഷത്തിൽ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനുള്ള രജിസ്ട്രേഷൻ നവംബർ 15 വരെ നീട്ടി. എല്ല അക്ഷയ കേന്ദ്രങ്ങളിലും കുടുംബശ്രീ ഉന്നതി കേന്ദ്രങ്ങളിലും രജിസ്ട്രേഷൻ നടത്താം. 2017 -18 വർഷത്തേക്ക് കാർഡ് ലഭിച്ചിട്ടുള്ള കുടുംബാംഗങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതില്ല. ഇവ പുതുക്കേണ്ട തീയതി പിന്നീട് അറിയിക്കും. 2018 മാർച്ച് 31വരെ ആനുകൂല്യത്തിന് അർഹതയുള്ള ഇൻഷുറൻസ് കാർഡി​െൻറ പുറത്ത് കുടുംബനാഥ​െൻറ പേരിന് പകരം ഫാമിലി ഹെഡ് എന്നാണ് വന്നിരിക്കുന്നതെങ്കിൽ ആ കാർഡുടമകളും പുതുതായി രജിസ്റ്റർ ചെയ്യണം. ചികിത്സാർഥം സ്റ്റേറ്റ് പ്രയോറിറ്റി/ബി.പി.എൽ ആക്കി മാറ്റിയ വെള്ള/നീല റേഷൻ കാർഡ് ഉടമകളെയും പുതുതായി ഉൾെപ്പടുത്തിയിരിക്കുന്നു. വിവരങ്ങൾക്ക് അക്ഷയ/ഉന്നതി കേന്ദ്രങ്ങൾ അല്ലെങ്കിൽ 1800 200 2530 ടോൾ ഫ്രീ നമ്പറുമായി ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.