കുടുംബശ്രീ സ്​നേഹിത വിദ്യാലയങ്ങളിലേക്ക്​

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങളെ തടയുന്നതിനും അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മതിയായ സംരക്ഷണം നൽകി അവരെ ജീവിതത്തി​െൻറ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടുകൂടിയും കുടുംബശ്രീ ആരംഭിച്ച സ്നേഹിത ജ​െൻറർ ഹെൽപ് ഡെസ്ക്കി​െൻറ പ്രവർത്തനം വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ ഡോ. കെ.ആർ. ഷൈജു സ്വാഗതവും അനിലാ ഹമീദ് (സ്നേഹിത സ്കൂൾ കോഡിനേറ്റർ) നന്ദിയും പറഞ്ഞു. പട്ടം വാർഡ് കൗൺസിലർ രമ്യ രമേഷ് എസ്.പി പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ രത്നകുമാർ എൻ, ഹെഡ്മിസ്ട്രസ് നിഷ എസ്, പി.ടി.എ പ്രസിഡൻറ് രാജീവ് എന്നിവർ സംസാരിച്ചു. ജില്ലയിലെ 10 ഹയർ സെക്കൻഡറി സ്കൂളുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഒരു ടീച്ചർ കോഡിനേറ്ററായി സ് കൂൾതല പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.