ബഹളത്തിൽ മുങ്ങി സഭ; തോമസ്​ ചാണ്ടി വിഷയംകൊണ്ട്​ പ്രതിരോധിക്കാനാകാതെ യു.ഡി.എഫ്​

തിരുവനന്തപുരം: സോളാർ റിപ്പോർട്ടിനെ നിയമസഭയിൽ തോമസ് ചാണ്ടി വിഷയം ഉന്നയിച്ച് പ്രതിരോധിക്കാൻ പ്രതിപക്ഷത്തിനായില്ല. പ്രതിപക്ഷ ബഹളത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് െവച്ചു. തോമസ് ചാണ്ടി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയെങ്കിലും അത് പരിഗണിച്ചില്ല. സോളാർ പ്രശ്നത്തിലെ ക്രമപ്രശ്നത്തിലൂടെ സർക്കാറിനെ പ്രതിരോധിക്കാൻ ശ്രമിെച്ചങ്കിലും സ്പീക്കർ അത് തള്ളി. മുക്കാൽ മണിക്കൂർ സമ്മേളനത്തിൽ പലപ്പോഴും സഭ ബഹളത്തിൽ മുങ്ങി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായി മാത്രം നിയമസഭ ചേരുന്നത്. സഭ തുടങ്ങിയ ഉടൻ വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച െക.എൻ.എ. ഖാദർ എം.എൽ.എ ആയി സത്യപ്രതിഞ്ജ ചെയ്തു. പിന്നാലെ മുഖ്യമന്ത്രി റിപ്പോർട്ട് സമർപ്പിച്ചു. ഇതിനിടെ പ്രതിപക്ഷ നേതാവ് സംസാരിക്കാൻ ശ്രമിെച്ചങ്കിലും അനുമതി ലഭിച്ചില്ല. അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചു. പിന്നീട് മുഖ്യമന്ത്രി സോളാർ വിഷയത്തിൽ പ്രസ്താവന നടത്തിയപ്പോൾ സഭ ശാന്തമായിരുന്നു. അടിയന്തര പ്രമേയ നോട്ടീസ് നൽകിയിട്ട് നടപടി എടുക്കാതെ സ്പീക്കർ തങ്ങളെ അവഹേളിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. തുടർന്ന്, അദ്ദേഹം തോമസ് ചാണ്ടി വിഷയം ഉന്നയിച്ചു. സർക്കാർ വിചാരിച്ചാലും പൊതുസമൂഹത്തിൽനിന്ന് തോമസ് ചാണ്ടിയെ രക്ഷിക്കാൻ കഴിയില്ല. കോടതി പറഞ്ഞപോലെ നീതി പാവപ്പെട്ടവർക്ക് ഒന്നും തോമസ് ചാണ്ടിക്ക് മറ്റൊന്നുമാണോ? തോമസ്ചാണ്ടി വിഷയം ഞങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചുകൊള്ളാം. ഇ.പി. ജയരാജന് കിട്ടാത്ത നീതി തോമസ് ചാണ്ടിക്ക് കിട്ടുന്നത് ജനം മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സോളാർ വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി വാദപ്രതിവാദം നടന്നു. വിശദമായി ചർച്ച നടത്താമെന്നും ഇപ്പോൾ ചർച്ചക്ക് കഴിയില്ലെന്നും സ്പീക്കർ വ്യക്തമാക്കി. സഭ നടക്കുേമ്പാൾ തന്നെ അംഗങ്ങൾക്ക് റിപ്പോർട്ടി​െൻറ കോപ്പിയും മലയാള പരിഭാഷയും നൽകി. സർക്കാർ വെബ്സൈറ്റുകളിലും റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.