കത്തിലാണ്​ എല്ലാം; പീഡനം മുതൽ കോഴ വരെ

തിരുവനന്തപുരം: സോളാർ കമീഷ​െൻറ നിഗമനങ്ങളിലും ശിപാർശകളിലും ഏറ്റവും നിർണായകമായത് സരിതയുടെ കത്ത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രിമാർക്കുമെതിരായ ലൈംഗിക പീഡനാരോപണം മുതൽ കോഴ വരെ കത്തിലാണ് പ്രതിപാദിക്കുന്നത്. 2013 ജൂലൈ 19ന് അയച്ച 21 പേജുള്ള കത്ത് കമീഷൻ റിപ്പോർട്ടി​െൻറ ഭാഗമാക്കി. അന്നത്തെ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, എ.പി. അനിൽകുമാർ, മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ, എം.പി-എം.എൽ.എമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ പീഡനങ്ങളുടെ വിവരണം കത്തിലുണ്ട്. കത്തിൽ പരാമർശിക്കപ്പെടുന്നവർക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കാമെന്നും കത്തിലെ പലതും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ ശരിയെന്നും കമീഷൻ ചൂണ്ടിക്കാട്ടി. തെളിവുകൾ പുറത്തുവരാതിരിക്കാൻ രാഷ്ട്രീയ നേതാക്കൾ നടത്തിയ നീക്കങ്ങളുടെ തെളിവും പരിശോധിച്ചശേഷമാണ് കമീഷ​െൻറ നിഗമനം. സോളാർ തട്ടിപ്പ് കേസിൽ അറസ്റ്റിലായ വേളയിലാണ് സരിത കത്തെഴുതിയത്. പല സന്ദർഭത്തിലായി ക്ലിഫ് ഹൗസിൽ 2.16 കോടി രൂപ ഉമ്മൻ ചാണ്ടി ടീം സോളാർ കമ്പനിയിൽനിന്ന് ൈകപ്പറ്റി. 40 ലക്ഷം ന്യൂഡൽഹിയിൽ വെച്ച് തോമസ് കുരുവിളക്ക് നൽകി. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇരുവരും ഒരുമിച്ച് 50 ലക്ഷം വേറെ കൈപ്പറ്റി. സോളാർ പോളിസി വേഗത്തിലാക്കാൻ കുരുവിള 25 ലക്ഷം വീണ്ടും വാങ്ങി. ഏകജാലക സംവിധാനത്തിലൂടെ സോളാർ മെഗാ പ്രോജക്ട് വേഗത്തിലാക്കാമെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി പരിഗണിക്കാമെന്നും കിൻഫ്രയുടെയോ കെ.എസ്.െഎ.ഡി.സിയുടെയോ ഭൂമി ലഭ്യമാക്കാമെന്നും ഉമ്മൻ ചാണ്ടി ഉറപ്പുനൽകി. നിക്ഷേപകരെ നേരിട്ട് കാണാമെന്നും സമ്മതിച്ചു. ജൂലൈ ഒമ്പതിന് വൈകീട്ട് ആറരക്ക് ശ്രീധരൻ നായരെ കാണുകയും വാഗ്ദാനങ്ങൾ ആവർത്തിക്കുകയും ചെയ്തു. കണ്ടില്ലെന്ന് പറയുന്നത് കളവാണ്. വൈദ്യുതിമന്ത്രി ആര്യാടൻ മുഹമ്മദുമായി ബന്ധപ്പെടുത്തിത്തന്നു. പദ്ധതിയുടെ 10 ശതമാനം (നാലുകോടി) കമീഷൻ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടതായും കത്തിൽ ആരോപിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ ഉറപ്പിലാണ് മെഗാപ്രോജക്ടിലേക്ക് നിക്ഷേപകരെ കൊണ്ടുവന്നത്. ജോപ്പ​െൻറയും ജിക്കുവി​െൻറയും സലിംരാജി​െൻറയും ഫോണിൽനിന്ന് എല്ലാ ദിവസവും തന്നെ വിളിച്ചു. വൈദ്യുതി ബോർഡിലെ കാലതാമസം ഒഴിവാക്കുന്നതിന് മൻമോഹൻ ബംഗ്ലാവിൽവെച്ച് തോമസ് കുരുവിളക്ക് 25 ലക്ഷം േവറെ നൽകി. അന്നാണ് ആര്യാടൻ മുഹമ്മദിൽനിന്ന് ആശാസ്യമല്ലാത്ത പെരുമാറ്റം ഉണ്ടായത്. ലൈംഗികമായി അദ്ദേഹം ചൂഷണം ചെയ്തു. പ്രോജക്ടുകൾ നഷ്ടപ്പെടുമോയെന്ന ഭയത്തിലാണ് പ്രതികരിക്കാതിരുന്നതെന്നും കത്തിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.