നാളെ നഗരത്തിൽ ഗതാഗതക്രമീകരണം

തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനത്ത് എ.ബി.വി.പി സംഘടിപ്പിക്കുന്ന മഹാറാലിയോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തും. റാലി ആരംഭിക്കുന്ന സമയം മുതൽ തീരുന്നതുവരെ മ്യൂസിയം ആർ.ആർ ലാമ്പ്-പാളയം, വി.ജെ.ടി-സ്റ്റാച്യു-പുളിമൂട്-ആയുർവേദ കോളജ്-ഒ.ബി.ടി.സി-കിഴക്കേകോട്ട (എം.ജി റോഡ്) റോഡിലും കേശവദാസപുരം പട്ടം-പി.എം.ജി-ജി.വി രാജ-ആർ.ആർ ലാമ്പ് റോഡിലൂടെയുള്ള ഗതാഗതം ഒഴിവാക്കി യാത്രക്കാർ യാത്രചെയ്യേണ്ടതാണ്. റാലിയിൽ പെങ്കടുക്കാൻ നെയ്യാറ്റിൻകര-കാട്ടാക്കട-പാറശ്ശാല ഭാഗത്തുനിന്ന് പ്രവർത്തകരെയും കൊണ്ടുവരുന്ന വാഹനങ്ങൾ കരമന-പൂജപ്പുര-ജഗതി-സാനഡു വഴി ബേക്കറി ജങ്ഷനിൽ എത്തി ആളെ ഇറക്കിയശേഷം പൂജപ്പുര ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. നെടുമങ്ങാട്-വെള്ളനാട്- കിളിമാനൂർ -പേരൂർക്കട ഭാഗത്തുനിന്ന് പ്രവർത്തകരെയും കൊണ്ടുവരുന്ന വാഹനങ്ങൾ വെള്ളയമ്പലം വഴി വന്ന് മ്യൂസിയം ജങ്ഷനിൽ ആളെ ഇറക്കിയശേഷം ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. റാലിയിൽ പെങ്കടുക്കാൻ ആറ്റിങ്ങൽ-കഴക്കൂട്ടം ഭാഗത്തുനിന്ന് ബൈപാസ് വഴി വരുന്ന വാഹനങ്ങൾ ചാക്ക-പേട്ട -ജനറൽ ആശുപത്രി -ആശാൻ സ്ക്വയർ-അണ്ടർപാസ് വഴി ബേക്കറി ജങ്ഷനിൽ ആളെ ഇറക്കി ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. എൻ.എച്ച് ആൻഡ് എം.സി റോഡുവഴി കേരളത്തിനകത്തുനിന്ന് പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങൾ പട്ടം-കേശവദാസപുരം റോഡിൽ എത്തി പ്രവർത്തകരെ ഇറക്കിയശേഷം ഇൗഞ്ചയ്ക്കൽ ൈബപാസ് എത്തി സർവിസ് റോഡിൽ പാർക്ക് ചെയ്യണം. വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന സ്ഥലങ്ങൾ ദേശീയപാതയിൽനിന്ന് വരുന്ന വാഹനങ്ങൾ ഉള്ളൂർ ജങ്ഷനിൽനിന്ന് തിരിഞ്ഞ് മെഡിക്കൽകോളജ്-കുമാരപുരം-കണ്ണമ്മൂല-നാലുമുക്ക് -പാറ്റൂർ-ജനറൽ ആശുപത്രി-ആശാൻ സ്ക്വയർ-അണ്ടർപാസ് വഴി പോകണം. എം.സി റോഡുവഴി വരുന്ന വാഹനങ്ങൾ മണ്ണന്തലയിൽനിന്ന് തിരിഞ്ഞ് മുക്കോല പേരൂർക്കട-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്.എം.സി -വഴുതക്കാട് വഴി പോകണം. കരമന ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കിള്ളിപ്പാലം, അട്ടക്കുളങ്ങരവഴി പോകണം. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദേശങ്ങൾക്കും താഴെപ്പറയുന്ന നമ്പറുകളിൽ അറിയിക്കാവുന്നതാണ്. 0471 2558731, 0471 2558732, 1099
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.