ഹജ്ജ് 2018: അപേക്ഷ ഫോറം നവംബർ 15 മുതൽ

കൊണ്ടോട്ടി: അടുത്ത വർഷത്തെ ഹജ്ജി​െൻറ ആക്ഷൻ പ്ലാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. നവംബർ 15 മുതൽ ഡിസംബർ ഏഴുവരെയാണ് ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വർഷത്തെ ഹജ്ജിനുള്ള അപേക്ഷകൾ സ്വീകരിക്കുക. തീർഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ജനുവരി ആദ്യവാരം നടക്കും. െട്രയിനർമാർക്കുള്ള പരിശീലനം ജനുവരി മൂന്നാംവാരത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽ നടക്കും. രാജ്യത്തെ എംബാർക്കേഷൻ പോയൻറുകളിൽനിന്ന് സർവിസ് നടത്തുന്ന വിമാന കമ്പനികളുടെ ടെൻഡർ നടപടികൾ ഫെബ്രുവരിയിൽ പൂർത്തിയാകും. അഖിലേന്ത്യ ഹജ്ജ് കോൺഫറൻസും ഫെബ്രുവരിയിലാണ് നടക്കുക. ജനുവരി 31നകം അഡ്വാൻസ് തുക അടച്ചതി​െൻറ പേ -ഇൻ സ്ലിപ്, മെഡിക്കൽ സർട്ടിഫിക്കറ്റടക്കം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം. മാർച്ച് 15ന് കാത്തിരിപ്പ് പട്ടികയിൽനിന്ന് അവസരം ലഭിച്ചവരുടെ പട്ടിക പ്രസിദ്ധീകരിക്കും. മാർച്ച് 12നകം ഫ്ലൈറ്റ് ഷെഡ്യൂളുകൾ സംബന്ധിച്ച് വിമാനകമ്പനികൾ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് വിവരം നൽകും. ജൂൺ ആറ് മുതൽ തെരഞ്ഞെടുത്ത തീർഥാടകർക്ക് യാത്ര തീയതി അടക്കമുള്ള വിവരങ്ങൾ കൈമാറും. ജൂലൈ 11നാണ് അടുത്തവർഷം ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ആഗസ്റ്റ് 13നാണ് അവസാന വിമാനം. ആഗസ്റ്റ് 24 മുതൽ തീർഥാടകരുടെ മടക്കയാത്ര ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.