ആനാട് പഞ്ചായത്തിലെ അഞ്ച്​ സര്‍ക്കാര്‍ സ്​കൂളുകളും സ്​മാർട്ടാകുന്നു

*20 ലക്ഷം രൂപ ചെലവഴിച്ചാണ് ഓരോ വിദ്യാലയത്തിലെയും ഒരു മുറി വീതം സ്മാര്‍ട്ട് ക്ലാസ് റൂം ആക്കി മാറ്റുന്നത് നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തി​െൻറ 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിലെ അഞ്ച് സര്‍ക്കാര്‍ സ്കൂളുകൾ സ്മാർട്ടാകുന്നു. ആനാട് ഗവ. എല്‍.പി.എസ്, രാമപുരം യു.പി.എസ്, കൊല്ല എല്‍.പി.എസ്, ചുള്ളിമാനൂര്‍ എല്‍.പി.എസ്, കുഴിവിള എല്‍.പി.എസ് എന്നിവിടങ്ങളിലാണ് സ്മാര്‍ട്ട് ക്ലാസ് റൂം ഒരുങ്ങുന്നത്. സമഗ്ര വിദ്യാലയ വികസന പ്രോജക്ടുകളിലൂടെ ആനാട് ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ നേടിയ പുരോഗതിക്ക് പൊന്‍തൂവലാണ് എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും സ്മാര്‍ട്ട് ക്ലാസ് റൂം ഒരുങ്ങുന്നത്. 20 ലക്ഷം രൂപ ചെലവഴിച്ച് ഓരോ വിദ്യാലയത്തിലെയും ഒരു മുറി വീതം സ്മാര്‍ട്ട് ക്ലാസ് റൂം ആക്കി മാറ്റുകയാണ്. ഇൻററാക്ടീവ് ബോര്‍ഡ്, പ്രൊജക്ടര്‍, സ്മാര്‍ട്ട് ടി.വി, ഹോം തിയറ്റര്‍, സൗണ്ട് സിസ്റ്റം, പോഡിയം, കോഡ്ലെസ് മൈക്ക്, ലാപ്ടോപ്, െറെറ്റിങ് ബോര്‍ഡുള്ള കസേരകള്‍ ഉള്‍പ്പെടെയാണ് രൂപകൽപന. സ്മാര്‍ട്ട് ക്ലാസ് റൂമിന് പുറമെ ഈവര്‍ഷത്തെ പദ്ധതിയില്‍ സ്കൂളുകള്‍ക്ക് ടി.വി, കമ്പ്യൂട്ടര്‍, സൗണ്ട് സിസ്റ്റം, സ്പോർട്സ് ഉപകരണങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, അലമാരകള്‍, പഠനോപകരണങ്ങള്‍, ഫര്‍ണിച്ചർ, ക്ലീനിങ് കിറ്റുകള്‍, ഭക്ഷണപാത്രങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, സൈക്കിളുകള്‍, ദുര്‍ബല വിഭാഗക്കാരായ കുട്ടികള്‍ക്ക് എഴുത്തുമേശയും കസേരയും എന്നിവയും നല്‍കുന്നുണ്ട്. നവകേരള മിഷ​െൻറ ഭാഗമായി സംസ്ഥാനത്തെ ഹയര്‍സെക്കൻററി സ്കൂളുകളും ഹൈസ്കൂളുകളും ഹൈടെക് ആയി മാറുന്നതിന് മുമ്പുതന്നെ ആനാട് ഗ്രാമപഞ്ചായത്തിലെ പ്രൈമറി സ്കൂളുകള്‍ ഹൈടെക് ആയി മാറുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.