ബാസ്​കറ്റ്​ ബാൾ സ്​റ്റേഡിയം ഉദ്​ഘാടനം ഇന്ന്​

തിരുവനന്തപുരം: കേരള പൊലീസി​െൻറ ആധുനിക സൗകര്യങ്ങളോടുകൂടിയ ഇൻഡോർ ബാസ്കറ്റ് ബാൾ കോംപ്ലക്സി​െൻറ ഉദ്ഘാടനം െവള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പകലും രാത്രിയും മത്സരം നടത്താൻ കഴിയുന്ന പ്രകാശ സംവിധാനത്തോടുകൂടിയ ചില ചുരുക്കം ബാസ്കറ്റ് ബാൾ സ്റ്റേഡിയങ്ങളിലൊന്നാണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപത്തായി നിർമിച്ചിരിക്കുന്നതെന്ന് തിരുവനന്തപുരം റേഞ്ച് െഎ.ജി മനോജ് എബ്രഹാം അറിയിച്ചു. ഇൗ സ്റ്റേഡിയത്തിൽ മുഴവനായി റൂഫിങ് സംവിധാന ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തിനുശേഷം ആസ്ട്രേലിയൻ വനിതാ ബാസ്കറ്റ് ബാൾ ടീമും കേരള സ്റ്റേറ്റ് ബാസ്കറ്റ് ബാൾ ടീമും തമ്മിലുള്ള പ്രദർശന മത്സരവും നടക്കും. തുടർന്ന് വേൾഡ് പൊലീസ് മീറ്റിൽ പെങ്കടുത്ത് മെഡൽ നേടിയ പൊലീസ് കായിക താരങ്ങളെ ആദരിക്കും. പൊലീസിൽ അടുത്തിടെ നിയമിച്ച വനിതകൾക്കായുള്ള ബാസ്കറ്റ് ബാൾ ടീം ഇനിമുതൽ ഇൗ സ്റ്റേഡിയത്തിലാകും പരിശീലനം നടത്തുകയെന്ന് െഎ.ജി മനോജ് എബ്രഹാം പറഞ്ഞു. ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള സംസ്ഥാന അവാർഡുകർ നൽകി തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ 2016ലെ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള സംസ്ഥാന അവാർഡുകൾ കവി പി. നാരായണക്കുറുപ്പിനും നോവലിസ്റ്റ് കല്ലിയൂർ ഗോപകുമാറിനും മന്ത്രി സി. രവീന്ദ്രനാഥ് നൽകി. ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുദർശൻ കാർത്തികപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. ശ്രീകുമാരൻ തമ്പി, പ്രഭാവർമ, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ.വി. കാർത്തികേയൻ നായർ, ഡോ. ടി.പി. ശങ്കരൻ കുട്ടി നായർ, ഡോ. ശ്രീവരാഹം ചന്ദ്രശേഖരൻ നായർ, ഡോ. വിളക്കുടി രാജേന്ദ്രൻ, ഡോ.എ.എം. ഉണ്ണിക്കൃഷ്ണൻ, വിനോദ് വൈശാഖി, അജിത് പാവംകോട്, ആറ്റുകാല ഒാമനക്കുട്ടൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.