കണ്ണൂരിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം സംഭവിച്ചവർക്ക് ധനസഹായം

തിരുവനന്തപുരം: കണ്ണൂർ ചെറുതാഴം മണ്ടൂരിൽ ബസുകൾ കൂട്ടിയിടിച്ച് മരിച്ച അഞ്ചുപേരുടെ കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പാപ്പിനിശ്ശേരിയിലെ മുസ്തഫ (58), ഏഴോം മൂലയിലെ പി.പി. സുബൈദ (48), മുഫീദ് (18), ചെറുകുന്നിലെ സുജിത് പട്ടേരി (35), പയ്യന്നൂർ പെരുമ്പയിലെ കരീം (44) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ രണ്ടുപേർക്ക് 50000 രൂപ വീതവും മറ്റുള്ള 11 പേർക്ക് 10000 രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.