കാർഷികരംഗത്തുനിന്നുള്ള പിന്മാറ്റം പ്രതിസന്ധി സൃഷ്​ടിക്കും ^പ്രേമചന്ദ്രൻ

കാർഷികരംഗത്തുനിന്നുള്ള പിന്മാറ്റം പ്രതിസന്ധി സൃഷ്ടിക്കും -പ്രേമചന്ദ്രൻ മയ്യനാട്: കാർഷികരംഗത്ത് നിന്നുള്ള പിന്മാറ്റം സമൂഹത്തിൽ ഗുരുതര പ്രതിസന്ധികൾക്ക് കാരണമാക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷകസമിതിയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യോൽപാദനം കുറയുന്നത് രാജ്യത്തി​െൻറ ഭക്ഷ്യസുരക്ഷയെ മാത്രമല്ല പരിസ്ഥിതിയെയും മനുഷ്യ​െൻറ മാനസികഘടനയെയും സാംസ്കാരിക ബോധത്തെയും പ്രതിലോമകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം എസ്. ഫത്തഹുദ്ദീൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസർ, മായ എന്നിവർ സംസാരിച്ചു. രാജീവ് സ്വാഗതവും കെ. രവികുമാർ നന്ദിയും പറഞ്ഞു. കാർഷിക പരിശീലന ക്ലാസിന് തൃക്കോവിൽവട്ടം കൃഷി ഓഫിസർ രജീന ജേക്കബ് നേതൃത്വംനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.