അമ്പലംകുന്ന്–വാളിയോട് റോഡ് തകർന്നു

ഓയൂർ: അമ്പലംകുന്ന്--വാളിയോട് റോഡ് തകർന്ന് ഗതാഗതം ദുഷ്കരമായി. കഴിഞ്ഞ മൂന്ന് വർഷമായി റോഡിൽ ഒരുവിധ അറ്റകുറ്റപ്പണിയും നടക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ കുഴികൾ പ്രത്യക്ഷപ്പെട്ടതോടെ കാൽനടയാത്രപോലും ദുഷ്കരമായിരിക്കുകയാണ്. പുരമ്പിൽ പാർക്ക് ജങ്ഷൻ മുതൽ വാളിയോട് വരെയുള്ള ഭൂരിഭാഗം റോഡും തകർന്ന നിലയിലാണ്. കോണത്ത് മുക്ക്, ഗുരുദേവപുരം, ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഭാഗത്ത് റോഡി​െൻറ വശം ഇടിഞ്ഞുതാണ് വലിയകുഴി രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെ ഇരുവശത്തുനിന്ന് വരുന്ന വാഹനങ്ങൾ ശ്രദ്ധയോടെ കടന്നുപോയില്ലെങ്കിൽ അപകടസാധ്യത കൂടുതലാണ്. റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. എത്രയുംപെട്ടെന്ന് റോഡി​െൻറ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആയില്യപൂജ ഓയൂർ: കോഴിക്കോട് പൈങ്ങാലിൽ ഭഗവതിക്ഷേത്രത്തിലെ ആയില്യപൂജ ശനിയാഴ്ച നടക്കും. ക്ഷേത്രം തന്ത്രി കോഴിക്കോട് വടക്കേ ഹോരക്കാട്ടില്ലത്തിൽ എം. മാധവൻനമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. രാവിലെ ആറിന് ഗണപതിഹോമം, 11ന് ആയില്യപൂജ നൂറും പാലും എന്നീ പരിപാടികൾ നടക്കും. ഓയൂർ: വാക്കനാട് താഴേക്കാട്ട് സർപ്പക്കാവ് ഭഗവതിക്ഷേത്രത്തിലെ ആയില്യപൂജ ശനിയാഴ്ച വിവിധ പരിപാടികളോടെ നടക്കും. രാവിലെ 6.30ന് പൊങ്കാല, 10ന് ഭഗവതിസേവ, 11.30ന് നൂറുംപാലും വിശേഷാൽ ആയില്യപൂജ. ഉച്ചക്ക് 12.30ന് ടി.എം. ഭാസ്കറുടെ മാഹാത്മ്യപ്രഭാഷണം, വൈകീട്ട് ഏഴിന് ഭജനസംഗീത സദസ്സ് പരിപാടികൾ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.