ദേശീയ വനിത കമീഷൻ അധ്യക്ഷ പരാതി സ്വീകരിച്ചില്ലെന്ന്​ ആക്ഷേപം

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് പരാതി നൽകാൻ അവസരം നൽകാതിരുന്ന ദേശീയ വനിത കമീഷൻ അധ്യക്ഷയുടെ തിരുവനന്തപുരം സിറ്റിങ് പ്രഹസനമായി മാറിയെന്ന് പരാതി. രാവിലെ മുതൽ ഇവർ താമസിക്കുന്ന തൈക്കാട് െഗസ്റ്റ് ഹൗസിൽ പരാതി ബോധിപ്പിക്കാനെത്തിയവർ നിരാശരായി മടങ്ങി. കോഴിക്കോട് സന്ദർശനത്തിനു ശേഷം തിരുവനന്തപുരം ജില്ലയിൽ പരാതിക്കാരെ സന്ദർശിക്കാൻ അവസരമുണ്ടാകുമെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞ് എത്തിയവരായിരുന്നു ബഹുഭൂരിപക്ഷം പരാതിക്കാരും. തിരുവനന്തപുരം ജില്ലക്ക് പുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നും പരാതിക്കാർ എത്തിയിരുന്നു. എന്നാൽ, ആരെയും കാണാൻ കൂട്ടാക്കാതെ വനിത കമീഷൻ അധ്യക്ഷ രാവിലെ ഒമ്പതിന് മുമ്പ് തന്നെ െഗസ്റ്റ് ഹൗസിൽനിന്ന് പോകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.