തോമസ്​ ചാണ്ടിയുടെ 'പ്രഖ്യാപനം' നടപ്പാക്കാൻ സ്​പീക്കർ ഇടപെടണം ^ചെന്നിത്തല

തോമസ് ചാണ്ടിയുടെ 'പ്രഖ്യാപനം' നടപ്പാക്കാൻ സ്പീക്കർ ഇടപെടണം -ചെന്നിത്തല തിരുവനന്തപുരം: കായൽ കൈയേറ്റം സംബന്ധിച്ച് മന്ത്രി തോമസ് ചാണ്ടി നടത്തിയ പ്രഖ്യാപനം പാലിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഒരു സ​െൻറ് ഭൂമിയിലെങ്കിലും നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ താന്‍ മന്ത്രി സ്ഥാനമല്ല, എം.എല്‍.എ സ്ഥാനവും രാജിെവച്ച് വീട്ടില്‍ പോയിരിക്കുമെന്നാണ് മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നത്. കോണ്‍ഗ്രസിെല വി.ടി. ബല്‍റാമി​െൻറ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് കുട്ടനാട്ടിലെ വിവാദപ്രദേശം സന്ദര്‍ശിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ഒരു സ​െൻറ് ഭൂമിയിലെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ രാജിെവച്ച് വീട്ടില്‍ പോകുമെന്ന് തോമസ് ചാണ്ടി പ്രഖ്യാപിക്കുകയും ചെയ്തത്. ആ വെല്ലുവിളി സ്വീകരിച്ച് താന്‍ കുട്ടനാട്ടിലെ വിവാദ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും നടത്തിയ കൈയേറ്റങ്ങളും നിയമലംഘനങ്ങളും നേരില്‍ കണ്ട് ബോധ്യപ്പെടുകയും ചെയ്തു. ജില്ല എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ നടത്തിയ അന്വേഷണത്തിലും തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളും കൈയേറ്റങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ല കലക്ടര്‍ റവന്യൂമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതുപോലെ തോമസ് ചാണ്ടിയെ കൊണ്ട് മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെപ്പിക്കാന്‍ നിയമസഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനായ സ്പീക്കര്‍ ഇടപെടണമെന്ന് കത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടു. ജില്ല കലക്ടറുടെ റിപ്പോര്‍ട്ടി​െൻറ പകര്‍പ്പും കത്തിനോടൊപ്പം സ്പീക്കര്‍ക്ക് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.