ജയിലുകളിൽ അഴിമതിയുണ്ടാകാതെ നോക്കണമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: പരിഷ്കൃത സമൂഹത്തിന് ചേർന്നതാകണം ജയിലുകളെന്നും ജയിലുകളിൽ അഴിമതിയുണ്ടാകാതെ േനാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ജയിലുകളുടെ പ്രവർത്തനം അവലോകനം ചെയ്യുന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലുകളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലധികം തടവുകാരുണ്ട്. ഗുരുതരമായ രോഗം ബാധിച്ചവർക്ക് ആവശ്യമായ ചികിത്സ സൗകര്യം ഏർപ്പെടുത്തണം. കാലാനുസൃതമായ മാറ്റം ജയിലുകളിൽ വന്നിട്ടില്ല. അയ്യായിരത്തോളം വിചാരണ തടവുകാർ സംസ്ഥാനത്തെ ജയിലുകളിൽ ഉണ്ടെന്നാണ് കണക്ക്. ഉദ്യോഗസ്ഥർ ജയിൽ ചട്ടങ്ങൾ ശരിയാംവിധം മനസ്സിലാക്കി പ്രശ്നങ്ങൾ പരിഹരിക്കണം. ഹൈകോടതിയിലുള്ള കേസുകളിൽ സത്യവാങ്മൂലം കൃത്യസമയത്ത് നൽകണം. തടവുകാരുടെ ഭാഗത്തുനിന്ന് ജയിൽ ഉപദേശകസമിതി കാര്യങ്ങൾ ആലോചിക്കണം. ജയിൽപരിഷ്കരണ ശിപാർശകളിൽ നടപ്പാക്കാനാവുന്നവ പെട്ടെന്നുതന്നെ നടപ്പാക്കണം. മലമ്പുഴ, മുട്ടം, തവന്നൂർ എന്നിവിടങ്ങളിൽ പുതിയ ജയിലുകളുടെ പണി പൂർത്തിയായെങ്കിലും പ്രവർത്തനമാരംഭിച്ചിട്ടില്ല. അതുടൻ ആരംഭിക്കണം. ജയിലുകളിൽ മാനസിക സംഘർഷം അനുഭവിക്കുന്നവർ കൂടിവരുന്നതിനാൽ സെൻട്രൽ ജയിലുകളിൽ നിശ്ചിത ദിവസങ്ങളിൽ സൈക്യാട്രിസ്റ്റി​െൻറ സേവനം ഉറപ്പുവരുത്തണം. സൈക്കോളജിസ്റ്റുകളുടെയും കൗൺസലർമാരുടെയും സേവനം ലഭ്യമാക്കാനും നടപടിയുണ്ടാവണം. ഭക്ഷ്യസാധന നിർമാണം വിപുലമാക്കണം. വിപണന സാധ്യത വർധിപ്പിക്കണം. ജയിലുകളിൽ വിഡിയോ കോൺഫറൻസ് സംവിധാനം വ്യാപിപ്പിക്കണം. ജയിൽ സുരക്ഷയെ ബാധിക്കാത്തവിധം ജയിലിൽ സോളാർ വൈദ്യുതി ഉൽപാദിപ്പിക്കുന്ന കാര്യം ആലോചിക്കാം. സി.സി.ടി.വികൾ പ്രവർത്തനക്ഷമമെന്ന് ഉറപ്പുവരുത്തണം. സംതൃപ്തരായ ജീവനക്കാരെയാണ് ആവശ്യം. പ്രമോഷൻ, സീനിയോറിറ്റി തർക്ക പരിഹാരം, സ്പെഷൽ റൂളുകൾ എന്നിവയിൽ തീരുമാനം വൈകരുത്. അതേസമയം കാര്യക്ഷമതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. ഒരു തരത്തിലുള്ള അഴിമതിയും ജയിലുകളിൽ ഉണ്ടാവാതെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, ജയിൽ ഡി.ജി.പി. ആർ ശ്രീലേഖ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.