എ.ബി.വി.പി മഹാറാലി 11ന്​ തിരുവനന്തപുരത്ത്​

തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ എതിരാളികൾക്ക് നേരെ സി.പി.എം നടത്തുന്ന അക്രമത്തിനെതിരെ നവംബർ 11ന് എ.ബി.വി.പി തിരുവനന്തപുരത്ത് മഹാറാലി നടത്തും. 'ചലോ കേരള' പേരിൽ നടത്തുന്ന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഒരുലക്ഷം വിദ്യാർഥികൾ പങ്കെടുക്കുമെന്ന് എ.ബി.വി.പി ജനറൽ സെക്രട്ടറി വിനയ് ബിദ്രേ വാർത്തസമ്മേളത്തിൽ അറിയിച്ചു. രാവിലെ 11ന് പട്ടം, കവടിയാർ എന്നിവിടങ്ങളിൽനിന്ന് പ്രകടനം ആരംഭിക്കും. പി.എം.ജിയിൽ ഒത്തുചേർന്ന് പ്രകടനമായി പുത്തരിക്കണ്ടം മൈതാനിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ എ.ബി.വി.പി ദേശീയനേതാക്കൾ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.