കെ.പി.സി.സി തെരഞ്ഞെടുപ്പ്​ നടത്തണമെന്ന ഹരജി ഫയലിൽ സ്വീകരിച്ചു

തിരുവനന്തപുരം: കെ.പി.സി.സി തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട ഹരജി തിരുവനന്തപുരം മുൻസിഫ് കോടതി ഫയലിൽ സ്വീകരിച്ചു. നിലവിലുള്ള കെ.പി.സി.സി അംഗത്വപട്ടിക പ്രസിദ്ധീകരിക്കാൻ അനുവദിക്കരുതെന്നും പൂജപ്പുര മണ്ഡലം സെക്രട്ടറി എ. സലീം നൽകിയ ഹരജിയിൽ ആവശ്യപ്പെടുന്നു. നിയമവിരുദ്ധമായ പ്രതിനിധിപട്ടിക പ്രസിദ്ധീകരിക്കുന്നത് സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ഹാനികരമാണെന്നാണ് ഹരജിയിലെ പ്രധാനവാദം. ഇന്ത്യൻ നാഷനൽ കോൺഗ്രസ്, കേരളത്തി​െൻറ ചുമതലയുള്ള എ.ഐ.സി.സിയുടെ റിട്ടേണിങ് ഓഫിസർ ഇ.എൻ. സുദർശനൻ നാച്ചിയപ്പൻ, കെ.പി.സി.സി ജില്ല ചുമതലയുള്ള റിട്ടേണിങ് ഓഫിസർ എസ്. മാധവൻ, എ.ഐ.സി.സി എന്നിവരാണ് എതിർകക്ഷികൾ. ബുധനാഴ്ച ഹരജി പരിഗണിച്ചപ്പോൾ മൂന്ന് എതിർകക്ഷികളും ഹാജരായി. നാലാം എതിർകക്ഷിയായ എ.ഐ.സി.സിക്കുവേണ്ടി ആരും ഹാജരായില്ല. ഇതേതുടർന്ന് കേസ് പരിഗണിക്കുന്നത് അടുത്തമാസം എട്ടിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.