ഇന്തോ നേപ്പാൾ റൂറൽ ഗെയിംസ്​: ബോക്​സിങ്ങിൽ അമൃതേഷിന്​ സ്വർണം

കൊല്ലം: അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ഒന്നാംവർഷ എം.ബി.എ വിദ്യാർഥിയായ പി.എസ്. അമൃതേഷ് നേപ്പാളിലെ കാഠ്മണ്ഠുവിൽ നടന്ന 'ഇന്തോ നേപ്പാൾ റൂറൽ ഗെയിംസ് ബോക്സിങ്' ചാമ്പ്യൻഷിപ് 56 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനവും സ്വർണമെഡലും നേടി. നേപ്പാൾ, ഭൂട്ടാൻ, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽനിന്നടക്കം വ്യത്യസ്ത വിഭാഗങ്ങളിലായി 60ഓളം മത്സരാർഥികളാണ് ഉണ്ടായിരുന്നത്. ജനുവരിയിൽ റഷ്യയിൽ നടക്കുന്ന വേൾഡ് റൂറൽ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള അവസരമാണ് അമൃതേഷിന് ഇൗ വിജയത്തിലൂടെ കൈവന്നിരിക്കുന്നത്. പാലക്കാട് സ്വദേശികളാ യ പി.എ. ശശിയുടെയും എ. സുമതിയുടെയും മകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.