ശാസ്ത്രബോധം നിത്യജീവിതത്തി​െൻറ ഭാഗമായി മാറണം ^തോമസ്‌ ഐസക്‌

ശാസ്ത്രബോധം നിത്യജീവിതത്തി​െൻറ ഭാഗമായി മാറണം -തോമസ്‌ ഐസക്‌ തിരുവനന്തപുരം: സംസ്ഥാനതല ശാസ്ത്രാവബോധ വാരത്തിന് ഉജ്ജ്വല തുടക്കം. തിരുവനന്തപുരം എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻ ഒാഡിറ്റോറിയത്തിൽ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്രബോധം നിത്യജീവിതത്തി​െൻറ ഭാഗമായി മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സി.പി. നാരായണൻ എം.പി അധ്യക്ഷനായി. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. സുരേഷ് ദാസ് ആമുഖാവതരണം നടത്തി. മെംബർ സെക്രട്ടറി ഡോ. പ്രദീപ് കുമാർ സ്വാഗതവും പരിഷത്ത്‌ ജില്ല സെക്രട്ടറി ഷിബു അരുവിപ്പുറം നന്ദിയും പറഞ്ഞു. എൻജിനീയറിങ് വിദ്യാർഥികൾ, കൗൺസിലെ സയൻറിസ്റ്റുകൾ, ഗ്രന്ഥശാല സംഘം പ്രതിനിധികൾ, പരിഷത്ത്‌ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ ഉൾെപ്പടെ 400 ഒാളം പേർ പങ്കെടുത്തു. പ്രഫ. ടി.കെ. ദാമോദരൻ, ഡോ. ആർ.വി.ജി. മേനോൻ, സംസ്ഥാനസമിതി അംഗങ്ങൾ ബി. രമേഷ്, പി. ഗോപകുമാർ, കെ.ജി. ഹരികൃഷ്ണൻ, ജില്ല പ്രസിഡൻറ് സന്തോഷ് ഏറത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.