രാജ്യമെങ്ങും 'മോദി മുക്ത ഭാരതം' മുദ്രാവാക്യം ഉയരുന്നു ^കൊടിക്കുന്നിൽ സുരേഷ്​ എം.പി

രാജ്യമെങ്ങും 'മോദി മുക്ത ഭാരതം' മുദ്രാവാക്യം ഉയരുന്നു -കൊടിക്കുന്നിൽ സുരേഷ് എം.പി കൊല്ലം: നോട്ട് അസാധുവാക്കൽ ചരിത്രപരമായ മണ്ടത്തമാണെന്ന് കാലംതെളിയിച്ചെന്നും ഈ ദുർഗതിയിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ മോദി മുക്ത ഭാരതം മുദ്രാവാക്യം രാജ്യമെങ്ങും ഉയർന്നുവരികയാണെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. നോട്ട് അസാധുവാക്കലി​െൻറ ഒന്നാംവാർഷികത്തിൽ കരിദിനാചരണത്തി​െൻറ ഭാഗമായി രാജ്യത്തെ സമ്പദ്വ്യവസ്ഥ പിന്നോട്ട് പോയതി​െൻറ പ്രതീകാത്മകമായി ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ പിന്നോട്ട് നടന്ന് കൊണ്ടുള്ള പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം നാളിതുവരെ കൈവരിച്ച നേട്ടങ്ങൾ പിന്നോട്ട് വലിക്കുന്ന ഭരണമാണ് മോദി സർക്കാറിേൻറത്. നോട്ട് അസാധുവാക്കൽ പ്രഖ്യാപിക്കുമ്പോൾ 50 ദിവസത്തിനകം ഭാരതത്തി​െൻറ മുഖച്ഛായ മാറ്റുമെന്നും കള്ളപ്പണക്കാരെ കണ്ടെത്തി തുറുങ്കിലടക്കുമെന്നും മോദി വീരവാദം മുഴക്കി. എന്നാൽ, ഇന്ന് സമ്പദ്ഘടന തകർന്നടിഞ്ഞ് ആപത്കരമായ സ്ഥിതിയിലേക്ക് പോകുന്നത് മനസ്സിലാക്കി ജനത്തോട് മാപ്പ് പറയണം. അവനവൻ അധ്യാനിച്ച പണം തിരികെലഭിക്കുവാൻ ഒരു രാജ്യത്തും വരിനിൽക്കേണ്ട ദുർഗതി ഒരാൾക്കും വന്നിട്ടില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് അഡ്വ. ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.