കരുനാഗപ്പള്ളി താലൂക്ക്​ വികസനസമിതി അഴീക്കൽ ബീച്ചിലെ നിരന്തര അപകടങ്ങൾ ഒഴിവാക്കാൻ ഡ്രഡ്​ജിങ്​ നടത്തി ആഴം കൂട്ടണം

കരുനാഗപ്പള്ളി: അഴീക്കൽ മത്സ്യബന്ധന തുറമുഖത്ത് നിരന്തരമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ഡ്രജിങ് നടത്തി ആഴം കൂട്ടുകയും സിഗ്നൽ സ്ഥാപിക്കുകയും ചെയ്യണമെന്ന് കരുനാഗപ്പള്ളി താലൂക്ക് വികസനസമിതിയിൽ ആവശ്യം. നീണ്ടകര ഹാർബറിൽ ആധുനിക സംവിധാനത്തിൽ സിഗ്നൽ ഏർപ്പെടുത്തണമെന്നതും സമിതിയിൽ ചർച്ചയായി. കരുനാഗപ്പള്ളി മാർക്കറ്റിൽനിന്ന് കായൽ തീരത്തുകൂടി കന്നേറ്റി പാലം വരെ റോഡ് നിർമിച്ച് കായൽതീരത്തെ കുടുംബാംഗങ്ങൾക്ക് പ്രയോജനമാക്കണമെന്നും ആവശ്യമുയർന്നു. കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി, പുതിയകാവ് ഭാഗങ്ങളിലെ ൈകയേറ്റങ്ങൾ ഒഴിക്കണം, കെ.എസ്.ആർ.ടി.സി, ലാലാജി, കരോട്, പുതിയകാവ് വവ്വാക്കാവ് ദേശീയപാത ജങ്ഷനുകളിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുക, ഓച്ചിറ ദേശീയപാത ബൈപാസി​െൻറ ഇരുവശങ്ങളിലെയും താഴ്ന്നഭാഗം നിരപ്പാക്കുക, ചവറ കെ.എം.എം.എൽ പാലം അപകടം കണക്കിലെടുത്ത് സുരക്ഷ ക്രമീകരണങ്ങളെക്കുറിച്ച് പഠിക്കുന്നതിന് സമിതി രൂപവത്കരിച്ച് തുടർനടപടിയെടുക്കുക, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന മാവേലിസ്റ്റോറിൽ മാനേജർ പോസ്റ്റിൽ ആളെ നിയമിക്കുക, തഴവ പി.എച്ച്.സി, നീണ്ടകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുക, പള്ളിക്കലാറി​െൻറ പാർശ്വഭിത്തി കെട്ടി കരകൾ സംരക്ഷിക്കുക, താലൂക്ക് പരിധിയിലെ വിവിധ റോഡുകൾ താറുമാറായി കിടക്കുന്ന ചവറ- നല്ലേഴ്ത്തുമുക്ക്--കൊട്ടുകാട് റോഡ്, തൊടിയൂരിലെ വെളുത്തമണൽ- ചന്തറോഡ്, കല്ലുംമൂട്ടിൽ കടവ് റോഡ്, ഒട്ടത്തിൽ മുക്കി - -വള്ളിക്കാവ് റോഡ്, അമ്പാടിക്ക് റോഡ് തുടങ്ങിയവ കുണ്ടും കുഴിയുമായി കിടക്കുന്നതിന് പരിഹാരമുണ്ടാക്കുക എന്നീ ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്. താലൂക്ക് വികസനസമിതിയിൽ ഹാജരാകണമെന്ന് ആവർത്തിച്ച് കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി എ.ടി.ഒ, കെ.എസ്.ഇ.ബി കരുനാഗപ്പള്ളി അസി. എക്സിക്യൂട്ടിവ് എൻജിനീയർ, പി.ഡബ്ല്യു.ഡി (റോഡ്സ്) വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവർക്ക് മുൻകൂട്ടി അറിയിപ്പ് നൽകിയിട്ടും ഹാജരാകാതിരുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കമറുദ്ദീൻ മുസ്ലിയാർ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.