മാവേലി സ്​​േറ്റാറിൽ സാധനങ്ങൾ മറിച്ചുവിൽക്കുന്നു

നെടുമങ്ങാട്: ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുളപ്പട മാവേലി സ്േറ്റാറിൽനിന്ന് പൊതുജനങ്ങൾക്ക് സാധനങ്ങൾ നൽകാതെ മറിച്ചുവിൽക്കുന്നതായി ആരോപണം. സപ്ലൈകോയിൽനിന്ന് ലോഡ് എത്തുന്നതി​െൻറ പിറ്റേദിവസം കുറഞ്ഞവിലയ്ക്ക് അരിവാങ്ങാൻ എത്തുന്നവർക്ക് പോലും സാധനങ്ങൾ ലഭിക്കുന്നില്ലെന്നാണ് പരാതി. സബ്‌സിഡി നിരക്കിലുള്ള അരി ചൊവ്വാഴ്ച എത്തിയതറിഞ്ഞ് ബുധനാഴ്ച വാങ്ങാൻ എത്തിയ കാർഡുമകൾക്കാണ് സാധനം നൽകാതെ ഡിപ്പോ അധികൃതർ തിരിച്ചയച്ചത്. ഒരുദിവസം കൊണ്ട് മുഴുവൻ അരിയും തീർന്നുപോയെന്ന് ജീവനക്കാർ പറഞ്ഞതോടെ നാട്ടുകാരിൽ ചിലർ ബഹളംവെക്കുകയായിരുന്നു. ഓരോ കാർഡിനും നിശ്ചിതഅളവിൽ മാത്രം സബ്‌സിഡി സാധനങ്ങൾ വിതരണം നടത്തുമ്പോൾ എങ്ങനെ ഇത്രപെട്ടെന്ന് തീർന്നുപോകുമെന്ന് സംശയംചോദിച്ചവരോട് ജീവനക്കാർ പരുഷമായി പെരുമാറിയതായും ആരോപണമുണ്ട്. ഈ മാവേലി സ്േറ്റാറിൽ പുറമേനിന്നുള്ള സാധനങ്ങൾ ഡിപ്പോ അധികൃതർ വാങ്ങിവെച്ച് കച്ചവടം നടത്തുന്നതായി നേരത്തെ ആക്ഷേപം ഉയർന്നിട്ടുണ്ട്. മാവേലിസ്േറ്റാറിനെ സംബന്ധിച്ച പരാതി അസി. മാനേജരെ അറിയിച്ചാൽ ഒതുക്കിത്തീർക്കുന്നതായും നാട്ടുകാർ പറയുന്നു. സാധാരണക്കാർക്ക് സർക്കാർ അനുവദിക്കുന്ന സബ്‌സിഡി നിരക്കിലുള്ള സാധനങ്ങൾ മറിച്ചുവിൽക്കുന്ന ഡിപ്പോ അധികൃതർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ഉഴമലയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. സുജിലാൽ സിവിൽ സപ്ലൈസ് അധികാരികൾക്ക് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.