തോമസ് ചാണ്ടി വിഷയം: യു.ഡി.എഫിനെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പി

കൊല്ലം: തോമസ് ചാണ്ടിക്കെതിരെ ആദ്യമായി രംഗത്തുവന്നത് താനായിരുന്നെന്നും അന്ന് തന്നെ യു.ഡി.എഫിലുള്ളവര്‍ പിന്തുണച്ചില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി. യു.ഡി.എഫ് മന്ത്രിമാർ പരിവാരസമേതം പോയി തോമസ് ചാണ്ടിയുടെ ആതിഥേയം സ്വീകരിച്ചതിനെയും താൻ പരസ്യമായി എതിര്‍ത്തിരുെന്നന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കുട്ടനാട് പാക്കേജിനെ കുറിച്ച് ചര്‍ച്ച നടത്തിയത് തോമസ് ചാണ്ടിയുടെ ഹൗസ്‌ബോട്ടിലായിരുന്നു. അന്നത്തെ കൃഷിമന്ത്രി കെ.പി. മോഹനനും മന്ത്രിമാരും ഉണ്ടായിരുന്നു. തോമസ് ചാണ്ടിയുടെ താറാവുകറി കഴിക്കാന്‍ അന്നത്തെ പല നേതാക്കന്മാരും ഉണ്ടായിരുന്നെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. എം.പിയായ തന്നെ യു.ഡി.എഫ് പ്രാദേശിക നേതൃത്വം തോമസ് ചാണ്ടിക്കുവേണ്ടി അവഗണിെച്ചന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പട്ടികയുമായി ബന്ധപ്പെട്ട് താൻ മുന്നോട്ടുെവച്ച രണ്ട് നിർദേശങ്ങൾ ഹൈക്കമാൻഡിനും തെരഞ്ഞെടുപ്പ് അതോറിറ്റിക്കും ബോധ്യമായെങ്കിലും കെ.പി.സി.സി നേതൃത്വം അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷ്ണുനാഥിനെ തലവൂരിൽനിന്നോ മാന്നാറിൽനിന്നോ കെ.പി.സി.സി അംഗമാക്കുമെന്നായിരുന്നു ത​െൻറ കണക്കുകൂട്ടൽ. ഈ ധാരണയിലാണ് എഴുകോൺ ബ്ലോക്കിൽനിന്ന് അവിടത്തുകാരനായ വെളിയം ശ്രീകുമാറി​െൻറ പേര് നിർദേശിച്ചത്. പക്ഷേ, കെ.പി.സി.സി വെളിയം ശ്രീകുമാറിനെ പന്മനയിൽനിന്ന് ഉൾപ്പെടുത്തി. പ്രവർത്തിക്കാൻ കൂടുതൽ സൗകര്യപ്രദമായ തരത്തിൽ രണ്ടുപേരുടെയും മണ്ഡലങ്ങൾ പരസ്പരം മാറ്റണമെന്നായിരുന്നു ത​െൻറ രണ്ടാമത്തെ നിർദേശം. ഹൈക്കമാൻഡിന് ഇക്കാര്യം ബോധ്യമായി. എന്നാൽ, കെ.പി.സി.സി നേതൃത്വം വിട്ടുവീഴ്ചക്ക് തയാറായില്ല. വിഷ്ണുനാഥിനെ എഴുകോണിൽനിന്ന് ഉൾപ്പെടുത്തിയ സാഹചര്യത്തിൽ തലവൂരിൽനിന്ന് പട്ടികജാതിക്കാരിയായ സരോജിനി ബാബുവിനെ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചു. ഭാർഗവി തങ്കപ്പനു ശേഷം കുറവ സമുദായത്തിൽനിന്നുള്ള ശക്തയായ വനിത നേതാവാണിവർ. ഇതും അംഗീകരിച്ചില്ല. സരോജിനി ബാബുവിനെ എവിടെ നിന്നെങ്കിലും കെ.പി.സി.സി അംഗമാക്കണമെന്ന് എ.ഐ.സി.സി നിലപാടെടുത്തതി​െൻറ ഭാഗമായാണ് പന്തളത്തുനിന്ന് പട്ടികയിൽ ഉൾപ്പെടുത്തിയത്. കെ.പി.സി.സി അംഗങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ പിടിവാശി കാണിച്ചിട്ടില്ല. ഇതുസംബന്ധിച്ചുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. എം.പി എന്ന നിലയില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക മാത്രമായിരുെന്നന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.