ഗൃഹോപകരണ തട്ടിപ്പ് നടത്തിയ ജമിനി േട്രഡേഴ്സ്​ പൊലീസ് തുറന്ന് പരിശോധിച്ചു

*കട വീണ്ടും തുറന്നെന്ന് അഭ്യൂഹം പ്രചരിച്ചതിനെ തുടർന്നു നാട്ടുകാർ തടിച്ചുകൂടി കാഞ്ഞിരംകുളം: നാടുകാരിൽനിന്ന് പിരിച്ച പണവുമായി ഉടമ മുങ്ങിയ കരുംകുളത്തെ ജമിനി േട്രഡേഴ്സ് പൊലീസ് തുറന്നുപരിശോധിച്ചു. ജമിനി േട്രഡേഴ്സ് വീണ്ടും തുറന്നുവെന്ന് അഭ്യൂഹം പ്രചരിച്ചതിനെ തുടർന്നു നാട്ടുകാർ തടിച്ചുകൂടി. ജനത്തി​െൻറ തിക്കും തിരക്കും കണ്ട് അമ്പരന്ന പൊലീസ് പിന്നീട് പുളുങ്കുടി എ.ആർ ക്യാമ്പിൽനിന്ന് കൂടുതൽ പൊലീസുകാരെ വിന്യസിച്ചാണു കാര്യങ്ങൾ കൈപ്പിടിയിലൊതുക്കിയത്. ടെലിവിഷൻ, വാഷിങ് മെഷീൻ, ഫ്രിഡ്ജ് തുടങ്ങി മൂന്നു മുതൽ അഞ്ചു ലക്ഷം രൂപയുടെ വരെ ഗൃഹോപകരണങ്ങൾ കടയിലുണ്ടായിരുന്നതായി പൊലീസ് തിട്ടപ്പെടുത്തി. രാവിലെ പത്തരയോടെ എത്തിയ പൊലീസ് സംഘം കട പരിശോധിച്ച് രേഖകളിലാക്കിയ ശേഷം ഉച്ചക്ക് രണ്ടരയോടെയാണു മടങ്ങിയത്. കാഞ്ഞിരംകുളം എസ്.ഐ എസ്. സുരേഷ് കുമാർ നേതൃത്വം നൽകി. കുറഞ്ഞ വിലയിൽ ഗൃഹോപകരണങ്ങൾ നൽകാമെന്നു വാഗ്ദാനം നൽകി, ജനങ്ങളിൽനിന്ന് മുൻകൂർ പണം വാങ്ങിയശേഷം ഉടമ തമിഴ്നാട് തഞ്ചാവൂർ ഓൾഡ് പേരാവൂരണി കാമരാജ് സ്ട്രീറ്റ്, ഡോർ നമ്പർ അഞ്ചിൽ തങ്കവേൽ രാജേന്ദ്രൻ മുങ്ങുകയായിരുന്നു. ഒക്ടോബർ 17ന് ആണ് സ്ഥാപനം പൂട്ടിയത്. ജനങ്ങളിൽനിന്ന് അരക്കോടിയോളം രൂപ സമാഹരിച്ചുവെന്നു കരുതുന്നു. സംഭവത്തിൽ വഞ്ചിതരായ അഞ്ഞൂറോളം പേരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.