കനത്ത മഴയിൽ പാറശ്ശാല മുങ്ങി

പാറശ്ശാല: ബുധനാഴ്ച പെയ്ത കനത്ത മഴയെതുടർന്ന് പാറശ്ശാല വെള്ളത്തിൽ മുങ്ങി. ആസൂത്രണത്തിലെ പിഴവുമൂലം ലക്ഷങ്ങൾ ചെലവഴിച്ച് പണിത ഓടയിൽ വെള്ളം ഇറങ്ങാത്തതാണ് ജങ്ഷൻ വെള്ളത്തിലാകാൻ കാരണം. പാറശ്ശാല ജങ്ഷൻ മുതൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾവരെയുള്ള പതിനഞ്ചോളം കടകളിൽ വെള്ളം കയറി. ഒരു മണിക്കൂറിലധികം പെയ്ത മഴയാണ് ജങ്ഷനെ വെള്ളത്തിലാഴ്ത്തിയത്. പത്തുവർഷം മുമ്പ് പാറശ്ശാല പഞ്ചായത്തിന് മുൻവശം മുതൽ ജങ്ഷൻ വരെ 45 ലക്ഷം രൂപ ചെലവഴിച്ച് രണ്ടുമീറ്റർ വീതിയിൽ റോഡി​െൻറ ഒരുവശത്ത് ഓട നിർമിച്ച് ജങ്ഷനിലെ ദേശീയപാതയുടെ വശത്തുള്ള ഓടയുമായി ബന്ധിപ്പിച്ചിരുന്നു. പൊലീസ് സ്റ്റേഷൻ മുതൽ താഴോട്ട് മൃഗാശുപത്രി വളപ്പ്, വില്ലേജ് ഓഫിസ്, സബ് -ട്രഷറി, പഞ്ചായത്ത് ഒാഫിസ്, ബ്ലോക്ക് ഓഫിസ്, സിവിൽ സ്റ്റേഷൻ വളപ്പ് എന്നിവിടങ്ങളിലെ വെള്ളവും സ്വകാര്യവസ്തുക്കളിലെ വെള്ളവും ഈ ഓടയിലൂടെ ഒഴുക്കി കാരാളി തോട്ടിലെത്തിക്കാനാണ് ഓട നിർമിച്ചത്. എന്നാൽ, പഞ്ചായത്ത് ഒാഫിസിന് മുന്നിൽ ഓട തുറക്കാതെ അടച്ചുെവച്ചിരിക്കുന്നതുകാരണം അവിടങ്ങളിലെ വെള്ളമെല്ലാം റോഡിലൂടെ ഒഴുകുകയാണ് ചെയ്യുന്നത്. ബ്ലോക്ക് ഒാഫിസ് മുതൽ ജങ്ഷൻ വരെയുള്ള ഭാഗങ്ങളിൽ സിവിൽ സ്റ്റേഷൻ വളപ്പിലെ വെള്ളത്തിനുവേണ്ടി ഓട നിർമിച്ച് ജങ്ഷനിലോട്ടുള്ള ഓടയുമായി ബന്ധിപ്പിച്ചിട്ടുെണ്ടങ്കിലും വെള്ളം ഒഴുകേണ്ട ഭാഗം തുറക്കാത്തതുകാരണം റോഡിലൂടെ ഒഴുകുകയാണ്. ഓടകൾ തുറന്ന് വെള്ളം ഒഴുകിപ്പോകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് ഓഫിസിൽ നിരവധിതവണ നാട്ടുകാർ പരാതി നൽകിയെങ്കിലും ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.