നോട്ട് നിരോധന വാർഷികം: കരിദിനം ആചരിച്ച് പ്രതിപക്ഷം

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ നോട്ട് നിരോധനത്തി​െൻറ ഒന്നാം വാർഷികം വിവിധ പ്രതിപക്ഷ കക്ഷികൾ കരിദിനമായി ആചരിച്ചപ്പോൾ ബി.ജെ.പി വിജയദിന പ്രകടനം നടത്തി. നാഗർകോവിൽ ഹെഡ് പോസ്റ്റ് ഒാഫിസിന് മുന്നിൽ ഡി.എം.കെയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. എം.എൽ.എമാരായ എൻ. സുരേഷ് രാജൻ, എസ്. ആസ്റ്റിൻ തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി. അണ്ണാ സ്റ്റേഡിയത്തിനുമുന്നിൽ പാർട്ടിയുടെ കിഴക്കൻ മേഖല പ്രസിഡൻറ് രാധാകൃഷ്ണ​െൻറ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധിച്ചു. സി.പി.എമ്മി​െൻറ നേതൃത്വത്തിൽ വടശ്ശേരി എസ്.ബി.ഐക്ക് മുന്നിൽ പ്രതിഷേധ സമരം നടന്നു. ജില്ല സെക്രട്ടറി മുരുകേശൻ നേതൃത്വം നൽകി. വിജയദിനത്തി‍​െൻറ ഭാഗമായി ബി.ജെ.പി വടശ്ശേരിയിൽനിന്ന് മീനാക്ഷിപുരത്തേക്ക് ജാഥ നടത്തി. കേന്ദ്രമന്ത്രി പൊൻ. രാധാകൃഷ്ണൻ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.