അന്താരാഷ്​ട്ര കാവ്യോത്സവം ഇന്നു മുതൽ ഭാരത് ഭവനിൽ

തിരുവനന്തപുരം: സർക്കാറി​െൻറ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ കൃത്യ ലിറ്ററി ട്രസ്റ്റുമായി സഹകരിച്ചു ഒരുക്കുന്ന 'കൃത്യ' അന്താരാഷ്ട്ര കാവ്യോത്സവം ഭാരത് ഭവനിൽ വ്യാഴാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്്ഘാടനം ചെയ്യും. പ്രമുഖ കവിയും എഴുത്തുകാരനുമായ അശോക് വാജ്പേയ് അധ്യക്ഷത വഹിക്കും. ഭരണകൂട ഭീകരതക്കും, മത വംശീയ കലാപങ്ങൾക്കുമെതിരെ കാവ്യാക്ഷരങ്ങളിലൂടെ പൊരുതുന്ന തുർക്കി കവിതയുടെ കുലപതിയായ അത്തോൾ ബഹ്റ മൊഗ്ളുവി​െൻറ നേതൃത്വത്തിലുള്ള തുർക്കി കവികളുടെ സാന്നിധ്യവും സ്പെയിൻ, നെതർലൻഡ്, സ്വിറ്റ്സലർലൻഡ്, ഫ്രാൻസ്, മെക്സിക്കോ, കാനഡ, ഈജിപ്ത്, മംഗോളിയ, ജർമനി, എസ്കോഡിയ, സ്വീഡൻ, ബോട്ട്സ്വാന, ദക്ഷിണാഫ്രിക്ക, ബെൽജിയം തുടങ്ങിയ രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ചുള്ള 24 ലോക കവികൾ പങ്കെടുക്കും. മലയാളം, ഗുജറാത്തി, ഉർദു, പഞ്ചാബി, ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകളെ പ്രതിനിധീകരിച്ചുള്ള കവികളും പങ്കെടുക്കും. കാവ്യോത്സവത്തി​െൻറ രണ്ടാംദിനാഘോഷ പരിപാടികൾ മാർ ഇവാനിയോസ് കോളജിൽ 10ന് രാവിലെ ഒമ്പതിന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.