കോൺഗ്രസ്​ കരിദിനമായി ആചരിക്കും

കൊല്ലം: മോദി സർക്കാർ നോട്ട് അസാധുവാക്കലിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ തകർത്തതി​െൻറ ഒന്നാം വാർഷിക ദിനമായ ബുധനാഴ്ച കോൺഗ്രസ് നേതൃത്വത്തിൽ കരിദിനമായി ആചരിക്കും. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10ന് ചിന്നക്കട ഹെഡ് പോസ്റ്റോഫിസിലേക്ക് പ്രതിഷേധ മാർച്ചും ബ്ലോക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബ്ലോക്ക് ആസ്ഥാനങ്ങളിൽ വൈകുന്നേരം പ്രതിഷേധ പ്രകടനവും നടത്തും. ഹെഡ് പോസ്റ്റ് ഒാഫിസ് മാർച്ച് കൊടിക്കുന്നിൽ സുരേഷ് എം.പിയും ബ്ലോക്ക്തല പ്രതിഷേധ യോഗങ്ങളുടെ ജില്ലതല ഉദ്ഘാടനം വൈകീട്ട് ആറിന് ചിന്നക്കടയിൽ മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരനും ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.